ADVERTISEMENT

കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ ദയനീയ പരാജയം സോഷ്യൽമീഡിയകളിൽ ഇപ്പോഴും ചർച്ചയാണ്. എന്നാൽ മൽസരം കഴിഞ്ഞതിനു ശേഷം സെർച്ച് എൻജിൻ ഗൂഗിൾ നേരിട്ട ഒരു ചോദ്യാണ് is Dhoni retired ? (ധോണി വിരമിച്ചോ?). ആ വാർത്ത അറിയാൻ ഇന്ത്യക്കാർ ഒന്നടങ്കം ഗൂഗിളിനെ സമീപിച്ചു. എന്നാൽ ഈ ചോദ്യത്തിന് ഗൂഗിളിന് നല്‍കാൻ കാര്യമായി ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല.

 

ബുധനാഴ്ച വൈകീട്ട് 06.42 നാണ് ഈ ചോദ്യം ഗൂഗിൾ സെർച്ചിന്റെ ട്രന്റിങ്ങിൽ ആദ്യമായി വന്നത്. രാത്രി 9, 10 മണി ആയപ്പോഴേക്കും ഇതേ ചോദ്യവുമായി നിരവധി പേരാണ് ഗൂഗിളിനെ സമീപിച്ചത്. എന്നാൽ വെള്ളിയാഴ്ചയും ക്രിക്കറ്റ് ആരാധകര്‍ക്ക് ഗൂഗിളിനോട് ചോദിക്കാനുള്ളത് ഇതു തന്നെയായായിരുന്നു. 

ഒരിക്കൽ ലോകകപ്പ് കിരീടം നേടിയിട്ടുള്ള മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഏകദിനമായിരിക്കും ഇതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ധോണി ആരാധകർ വിരമിക്കൽ വാർത്തയ്ക്കായി ഗൂഗിളിൽ സേർച്ച് നടത്തിയത്.

 

നിർണായ നിമിഷങ്ങളിൽ പിടിച്ചുനിന്ന ധോണി 72 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. അവസാന നിമിഷങ്ങളിൽ എതിർ ടീമിനെ പ്രതിസന്ധിയിലാക്കുന്ന പ്രകടനമാണ് ധോണിയും ജഡേജയും കാഴ്ചവച്ചത്.

 

ഇന്ത്യക്ക് പുറമെ യുഎഇ, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇതേ അന്വേഷണം നടത്തി. has dhoni retired, dhoni retirement news എന്നിവയാണ് സേർച്ച് ചെയ്ത മറ്റു ട്രന്റങ് വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com