ADVERTISEMENT

രാജ്യത്തെ മുൻനിര ഓൺലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലെ പ്രൈം ഡേ സെയില്‍ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. സ്മാർട് ഫോണുകൾക്കു പുറമെ ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ എല്ലാം വില്‍പനയ്ക്കുണ്ട്. ആമസോൺ പ്രൈം അംഗത്വമുള്ളവർക്ക് ഓഫർ വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. ജൂലൈ 16ന് അർധരാത്രി വരെയാണ് വിൽപന.

അടുത്തിടെ അവതരിപ്പിച്ച ആയിരത്തോളം ഉൽപ്പന്നങ്ങളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വൺപ്ലസ്, സാംസങ്, ഇന്റെൽ, ഒപ്പോ, വിവോ, എൽജി, ടിസിഎൽ, ഷവോമി, എച്ച്പി, ആപ്പിൾ തുടങ്ങി ഒട്ടുമിക്ക ബ്രാൻഡുകളുടെയും ഉൽപന്നങ്ങൾ വിതരണത്തിനുണ്ട്. 20 മുതൽ 80 ശതമാനം വരെയാണ് വിവിധ ഉല്‍പന്നങ്ങൾക്ക് ഓഫർ നൽകുന്നത്. ഇതോടൊപ്പം എക്സ്‍ചേഞ്ച് ഓഫറുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ക്യാഷ്ബാക്ക് ഇളവുകളും നല്‍കുന്നുണ്ട്.

അവതരിപ്പിക്കുമ്പോൾ 34,000 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി എ8 പ്ലസ് (6ജിബി റാം, 64 ജിബി സ്റ്റോറേജ്) വിൽക്കുന്നത് 56 ശതമാനം ഇളവിൽ 14990 രൂപയ്ക്കാണ്. പേ ഓൺ ഡെലിവറി, പത്ത് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കൽ, ഒരു വർഷത്തെ വാറന്റി എന്നിവ ഇതോടൊപ്പം ലഭ്യമാണ്.

സാംസങ് ഗാലക്സി എം30 യ്ക്ക് 13,990 രൂപയും, ഷോമി എംഐ എ2 ന് 9,999 രൂപയും വണ്‍ പ്ലസ് 6ടിയ്ക്ക് 27,999 രൂപയും നോക്കിയ 8.1 ന് 18,499 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വിഭാഗത്തിൽ സ്മാർട് ടിവികൾക്കും ലാപ്ടോപ്പുകള്‍ക്കും വൻ വിലക്കുറവുണ്ട്.

വിവിധ ബ്രാൻഡുകളുടെ പവര്‍ബാങ്കുകൾക്ക് 80 ശതമാനം വരെ ഓഫറുകളുണ്ട്. ബ്ലൂടൂത്ത് ഇയര്‍ഫോണ്‍, ഫോണ്‍ പ്രൊട്ടക്ഷന്‍ കവര്‍, വിവിധ തരം ചാര്‍ജറുകള്‍, സ്ക്രീന്‍ പ്രൊട്ടക്ടേഴ്സ് എന്നിവയ്ക്കും ഓഫർ നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com