ADVERTISEMENT

കംപ്യൂട്ടർ പാസ്‌വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെർനാൻഡോ കോർബറ്റോ (93) അന്തരിച്ചു. പിൽക്കാലത്ത് പഴ്സനൽ കംപ്യൂട്ടറുകൾക്കു കാരണമായ കംപ്യൂട്ടർ ടൈം ഷെയറിങ് എന്ന സംവിധാനത്തിനു തുടക്കം കുറിച്ചതും അദ്ദേഹമാണ്.

 

1960 കളിൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം ഒരു കംപ്യൂട്ടറിന്റെ പ്രോസസിങ് ശേഷി പലതായി വിഭജിച്ച് ഒരേ സമയം പലർക്ക് ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാക്കി മാറ്റിയത്. പിൽക്കാലത്ത് ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു നയിച്ച മൾട്ടിക്സ് എന്ന സംവിധാനവും അക്കാലത്ത് അദ്ദേഹം വികസിപ്പിച്ചു.

 

ഒരു കംപ്യൂട്ടർ സിസ്റ്റം തന്നെ പലർ ഉപയോഗിക്കുമ്പോൾ സ്വകാര്യതയുറപ്പാക്കാനാണ് ഡോ. കോർബറ്റോ പാസ്‌വേഡുകൾ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com