ADVERTISEMENT

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം എഐ ഫോട്ടോ എഡിറ്റിങ് ആപ്പായ ഫെയ്സ്ആപ് വീണ്ടും സമൂഹമാധ്യമത്തിൽ വൈറലായി. സ്വന്തം മുഖത്തിന്റെ വിവിധ പ്രായത്തിലും രൂപത്തിലുമുള്ള യഥാർഥമെന്നു തോന്നിക്കുന്ന രൂപങ്ങൾ സൃഷ്ടിക്കാനും ഷെയർ ചെയ്യാനും വഴിയൊരുക്കുന്ന ആപ്പാണു ഫെയ്സ്ആപ്. 

റഷ്യൻ നിർമിതബുദ്ധി അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയ്സ്ആപ്പിലെ ഫിൽറ്ററുകളെല്ലാം പുതിയ അപ്ഡേറ്റിൽ മികച്ചതായി. മുൻപ്, വംശീയ ഫിൽറ്ററുകൾ അവതരിപ്പിച്ചതിന്റെ പേരിൽ ഏറെ പഴികേട്ട ഫെയ്സ്ആപ് ഇപ്പോൾ അതെല്ലാം നീക്കിയിട്ടുണ്ട്. 

സൗജന്യ വേർഷനിൽ ഏതാനും ഫിൽറ്ററുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. പ്രീമിയം വരിക്കാരാകുന്നവർക്ക് എല്ലാ ഫിൽറ്ററുകളും ഉപയോഗിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com