ADVERTISEMENT

മോസ്കോ ∙ ഇന്ത്യയിലടക്കം തരംഗമായ ഫെയ്സാപ്പിനോടുള്ള സാമ്യമുള്ള വ്യാജ ആപ് എത്തിയതായി സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്നു കാട്ടിത്തരുന്നത് അടക്കമുള്ള കൗതുകങ്ങൾ ഉൾക്കൊള്ളുന്നതാണ് യഥാർഥ ഫെയ്സാപ്.

വ്യാജ ഫെയ്സാപ്പിനെ കരുതിയിരിക്കണമെന്ന് റഷ്യൻ സൈബർ സുരക്ഷാ കമ്പനിയായ കാസ്പെർസ്കിയിലെ ഗവേഷകൻ ഇഗോർ ഗോളോവിൻ പറഞ്ഞു. ഫെയ്സാപ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോൺ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളെക്കുറിച്ചും സൈബർ സുരക്ഷാ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മുഖം തിരിച്ചറിയൽ (ഫെയ്സ് റെക്കഗ്നിഷൻ) പലയിടത്തും പല ഉപകരണങ്ങളിലും തിരിച്ചറിയൽ രേഖയാകുന്ന കാലത്ത് സ്വന്തം മുഖം ഇത്തരം ആപ്പുകളുടെ ശേഖരത്തിലേക്കു നൽകുന്നതിൽ അപകടമുണ്ടെന്നാണ് അവരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com