ADVERTISEMENT

രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങുകയാണ്. എതിരാളികളെ മറികടക്കുന്ന ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ആമസോൺ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ നടക്കും. 

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. പ്രൈം വരിക്കാർക്ക് ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മുതൽ സെയിൽ ലഭ്യമാകും. ഡെബിറ്റ് കാർഡ് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളുമുണ്ട്. 

മൊബൈൽ ഫോണുകളിലും ആക്സസറികളിലും 40 ശതമാനം വരെ ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളിൽ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ ചില ബ്രാൻഡുകളുടെ ഫോണുകൾ പകുതി വിലയ്ക്ക് ലഭിക്കും. സ്മാർട്‌വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 60 ശതമാനം വരെയും വിലക്കുറവു വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com