ADVERTISEMENT

ആർട്ടിസ്റ്റ് കുളത്തിലേക്കു ചാടുമ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ എന്നു പറഞ്ഞ പരസ്യസംവിധായകനെ പോലെയാണു സോണി കമ്പനി. എസിയുടെ തണുപ്പിൽ നിന്നു മനുഷ്യൻ വെയിലത്തേക്കിറങ്ങുമ്പോൾ എസിയും ഒപ്പം പോകട്ടെ എന്ന വെറുതെ പറയുകല്ല, എസിയെ കൂടെയിറക്കിവിട്ട് ആശയം നടപ്പാക്കുകയാണ് സോണിയുടെ സ്റ്റാർട്ടപ് കമ്പനി. 

 

സോണി സ്റ്റാർട്ടപ് ആക്സിലറേഷൻ പ്രോഗ്രാം ക്രൗഡ്ഫൗണ്ടിങ്ങിനായി സമർപ്പിച്ചിരിക്കുന്ന പദ്ധതിയാണ് റിയോൺ പോക്കറ്റ് എന്ന വസ്ത്രത്തിൽ ഘടിപ്പിക്കാവുന്ന വിയറബിൾ എസി.  ഒരു സ്മാർട്ഫോണിനെക്കാൾ വലിപ്പം കുറഞ്ഞ എസി ഇതിനനുയോജ്യമായ ഷർട്ടിനോടൊപ്പം വേണം പ്രവർത്തിക്കാൻ. 18 ദിവസം കൂടി ബാക്കിനിൽക്കെ ക്രൗഡ്ഫണ്ടിങ് വെബ്സൈറ്റിൽ റിയോൺ പോക്കറ്റ് ലക്ഷ്യം നേടിക്കഴിഞ്ഞു. 4200 പേരാണ് റിയോൺ പോക്കറ്റ് യാഥാർഥ്യമാക്കാൻ പണം നൽകിയത്.

 

റിയോൺ പോക്കറ്റിനൊപ്പം ലഭിക്കുന്ന ടീഷർട്ടിനു മുകളിൽ മറ്റു വസ്ത്രം ധരിക്കാം. സ്മാർട് ഷർട്ടിന്റെ പിന്നിൽ കഴുത്തിന്റെ ഭാഗത്താണ് എസി ഘടിപ്പിക്കുക. അവിടെ നിന്നു ഷർട്ടിന്റെ മുഴുവൻ ഭാഗത്തും തണുപ്പ് എത്തിക്കും. ഫോണിലെ ആപ്പ് എസി റിമോട്ടായി ഉപയോഗിച്ച് എസിയുടെ തണുപ്പ് നിയന്ത്രിക്കുകയും ചെയ്യാം. 13 ഡിഗ്രി വരെ ചൂട് കുറയ്ക്കാൻ റിയോൺ പോക്കറ്റിനാകുമെന്നു നിർമാതാക്കൾ അവകാശപ്പെടുന്നു. 2020 പകുതിയോടെ റിയോൺ പോക്കറ്റ് വിപണിയിലെത്തും. ഏകദേശം 9000 രൂപയാണു പ്രതീക്ഷിക്കുന്ന വില.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com