ADVERTISEMENT

ഇന്റർനെറ്റ് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ. ലോകത്തെ എന്തു വിവരങ്ങൾക്കും ഒരു പരിധിവരെ കൃത്യമായ ഉത്തരം നൽകാൻ ഗൂഗിളിനു കഴിയും. അതേസമയം, ഗൂഗിളിന്റെ ചില സേർച്ചിങ് ഫലങ്ങൾ കാണുമ്പോൾ ഉപയോക്താക്കൾ അദ്ഭുതപ്പെടാറുണ്ട്. ഇത്തരം ചില തെറ്റുകൾ ഗൂഗിൾ തിരുത്താറുമുണ്ട്. 

 

ഗൂഗിളിന്റെ സേർച്ചിങ് ടെക്നോളജി അറിയുന്നവർക്ക് ഇതിൽ വലിയ അദ്ഭുതമൊന്നും കാണില്ല. കോടാനുകോടി വെബ്പേജുകളിൽ നിന്ന് ഗൂഗിളിനു തോന്നുന്ന ലിങ്കുകളാണ് സേർച്ചിങ് റിസൾട്ടായി കാണിക്കുന്നത്. ഇത്തരം ചില കാര്യങ്ങൾ ഗൂഗിളിന്റെ പേരിൽ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാറുമുണ്ട്.

 

google-search

ആരാണ് ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കൾ? ( who is the best actors in the world ) എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കുന്ന റിസൾട്ടിൽ മലയാള നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിൾ തിരഞ്ഞു നൽകിയിരിക്കുന്ന പട്ടികയിൽ മമ്മൂട്ടി മൂന്നാമതും ദുൽഖർ പത്താം സ്ഥാനത്തുമാണ്. ഐഎംഡിബിയിൽ നിന്നുള്ള വെബ് പേജാണ് ഉറവിടമായി ഗൂഗിൾ കാണിക്കുന്നതെങ്കിലും ഇതിനേക്കാൾ ആധികാരികമായ റിസൾട്ടുകൾ ഐഎംഡിബിയിലും മറ്റു വെബ്സൈറ്റുകളിലും ലഭ്യമാണ്.

 

റോബർട്ട് ഡി നിരോ, അൽ പസിനോ എന്നിവരാണ് ഒന്നും സ്ഥാനങ്ങളിൽ. ഐഎംഡിബിയിൽ raheestorres എന്നൊരു യൂസർ അദ്ദേഹത്തിനു ഇഷ്ടമുളള രീതിയിലാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ ഈ ലിസ്റ്റ് പിന്തുടരുന്നത്? ആ രഹസ്യം ഗൂഗിൾ എൻജീയർമാർക്ക് മാത്രമാണ് അറിയുക.

 

കോടാനുകോടി വെബ്പേജുകളുടെ ലോകത്ത് നിന്ന് ഗൂഗിള്‍ ഒരു റിസള്‍ട്ട് കണ്ടുപിടിക്കുന്നത് ഇരുന്നൂളോളം ഘടകങ്ങൾ നോക്കിയാണ്. പേജ്‌ റാങ്ക്, ഡൊമെയിന്‍ നെയിം, സോഷ്യല്‍ മീഡിയ പ്രസന്‍സ്, തലക്കെട്ട്, മെറ്റാ ഡേറ്റ, പോസ്റ്റ് ചെയ്ത സമയം, സേർച്ച് ചെയ്യുന്ന വ്യക്തിയുടെ രാജ്യം, കുക്കീസ്, ടാഗുകൾ ഇതെല്ലാം അൽഗോരിത്തിന്റെ സഹായത്തോടെ വിലയിരുത്തിയാണ് കൃത്യമായ ഫലങ്ങൾ നൽകുന്നത്. 'ഗൂഗിള്‍ ബൊട്ട്' എന്ന സേര്‍ച്ച് എൻജിന്‍ സംവിധാനമാണ് വിവരങ്ങള്‍ തിരഞ്ഞ് പട്ടിക തിരിച്ച് പേജുകളായി ഉപയോക്താവിന് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com