ADVERTISEMENT

കഴിഞ്ഞ 48 മണിക്കൂറായി ദക്ഷിണേന്ത്യയിൽ ശക്തമായ മഴയും പ്രളയവും തുടരുകയാണ്. സെർച്ച് എൻജിൻ ഗൂഗിള്‍ ദക്ഷിണേന്ത്യയിലെ പ്രളയത്തെ എസ്ഒഎസ് അലർട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വൻ പ്രകൃതിക്ഷോഭങ്ങൾ സംഭവിക്കുമ്പോഴാണ് ഗൂഗിൾ സെർച്ചിൽ എസ്ഒഎസ് അലർട്ട് പ്രഖ്യാപിക്കുന്നത്.

 

flood-alert

വിവിധ പ്രതിസന്ധികളിൽ അടിയന്തര വിവരങ്ങൾ കൂടുതൽ ലഭ്യമാക്കി ദുരിതബാധിതരെ സഹായിക്കാനാണ് ഗൂഗിൾ  SOS അലർട്ട് നൽകുന്നത്. വെബ്, സോഷ്യൽ മീഡിയ, ഗൂഗിൾ സർവീസുകൾ എന്നിവയിൽ നിന്നും ഉചിതമായതും ആധികാരികവുമായ ഉള്ളടക്കം ഒരുമിപ്പിച്ചാണ് വിവിധ ഹാഷ്ടാഗുകളിൽ നൽകുന്നത്.

 

സോഷ്യൽമീഡിയ പോസ്റ്റുകൾ, ട്വീറ്റുകൾ, ഗൂഗിൾ മാപ്പുകൾ, പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പുകൾ, ന്യൂസുകൾ, അടിയന്തരമായി ബന്ധപ്പെടേണ്ട നമ്പറുകൾ എല്ലാം ഗൂഗിൾ സെർച്ചിൽ നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com