ADVERTISEMENT

കേരളത്തിലെ പതിനാല് ജില്ലകളിലെയും മഴക്കെടുതി രൂക്ഷമാകുമ്പോൾ വലിയ പൊതുജന പങ്കാളിത്തമാണ് രക്ഷാപ്രവർത്തന ദൗത്യത്തിലുള്ളത്. നേരിട്ട് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്താൻ കഴിയില്ലെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിച്ച് ദുരന്ത സ്ഥലത്ത് കുരുങ്ങി കിടക്കുന്നവർക്ക് സഹായഹസ്തമാകാൻ വലിയൊരു വിഭാഗത്തിനു കഴിയുന്നുണ്ട്. നിലവിലുള്ള ആശയവിനിമയ രീതികള പലയിടത്തും താറുമാറായിരിക്കുന്നതിനാൽ സ്മാർട് ഫോണുകളും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തന ദൗത്യങ്ങൾ എകോപിപ്പിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് സുരക്ഷിതമായ താവളം കണ്ടെത്താനും, ഭക്ഷണവും വെള്ളവും ഇല്ലാത്തവർക്ക് അതെത്തിക്കാനും സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് കഴിയുന്നുണ്ട്. രക്ഷാദൗത്യങ്ങൾക്കായി നവമാധ്യമങ്ങളെ എങ്ങനെ കൃത്യമായും ഉപയോഗിക്കാം എന്ന പാഠം കൂടിയാണ് മലയാളികളും പ്രവാസികളും മുന്നോട്ടു വെയ്ക്കുന്നത്.

 

വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റർ വഴി ദുരിതാശ്വാസം

 

വെള്ളപ്പൊക്കം ദുരിതം വിതച്ച ദിവസം മുതൽ #KeralaRains #KeralaFloods #StandWithKerala എന്ന ഹാഷ്ടാഗ് ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് സ്ഥലത്ത് നിന്നുള്ള വിവരങ്ങൾ അറിയുന്നതിനും, സഹായം ആവശ്യം ആയവർക്ക് അത് മുന്നോട്ടു വെയ്ക്കാനും ഈ ഹാഷ്ടാഗ് ഉപയോഗിച്ച് സാധിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവർക്ക് സഹായം അഭ്യർഥിക്കാനും ടാഗുകൾ ഉപയോഗിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൃത്യമായ നടപടികളും വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റർ വഴി നടക്കുന്നുണ്ട്. ഹെൽപ് ലൈൻ നമ്പരുകൾ, വ്യക്തികൾ എടുക്കേണ്ട മുൻകരുതലുകൾ, സന്നദ്ധ പ്രവർത്തകരുടെ ഫോണ്‍ നമ്പരുകൾ എന്നിവയെല്ലാം വാട്സാപ്പിലുടെ നൽകാൻ സാധിക്കുന്നുണ്ട്.

 

ദുരിതരെ സഹായിക്കാൻ സർക്കാർ വെബ്സൈറ്റ് സജ്ജം

 

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സർക്കാരിന്റെ വെബ്സൈറ്റ് സജ്ജമാണ്. http://keralarescue.in

 

വെബ്സൈറ്റിൽ ലഭിക്കുന്ന സൗകര്യങ്ങൾ:

 

1. സഹായം അഭ്യർഥിക്കാൻ. 

2. ഓരോ ജില്ലയിലെയും ആവശ്യങ്ങൾ അറിയാൻ

3. സംഭാവനകൾ നൽകാൻ

4. വളന്റിയർ ആകാൻ

5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ

6. ഇതുവരെ വന്ന അഭ്യർഥനകൾ (ജില്ല തിരിച്ച്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com