ADVERTISEMENT

സംസ്ഥാനത്തെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെലും (എയര്‍ടെല്‍) രംഗത്ത്. പ്രളയ ബാധിത മേഖലകളിലെ എല്ലാ എയര്‍ടെല്‍ വരിക്കാര്‍ക്കും എപ്പോഴും കണക്റ്റഡായിരിക്കാന്‍ ഡേറ്റാ നേട്ടങ്ങളോടൊപ്പം സൗജന്യ ടോക്ക് ടൈമും എസ്എംഎസ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. പ്രീ-പെയ്ഡ് വരിക്കാരുടെ ഔട്ട്‌ഗോയിങ് കോളുകളുടെയും മറ്റു സേവനങ്ങളുടെയും വാലിഡിറ്റിയും പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ ബില്‍ തീയതികളും ഓഗസ്റ്റ് 16 വരെ എയര്‍ടെല്‍ നീട്ടിയിട്ടുണ്ട്. 

 

കാണാതായ ആളുകളെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി 1948 എന്ന ടോള്‍-ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറും എയര്‍ടെല്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രളയ ബാധിത മേഖലകളില്‍ ബന്ധുകളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് ഈ നമ്പറില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രളയ ബാധിത മേഖലകളില്‍ ടവറുകളും നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്താനും ആവശ്യം വേണ്ട ഇന്ധനവും മറ്റും കരുതാനും എയര്‍ടെല്‍ ടീം സജീവമായി രംഗത്തുണ്ട്.

 

അപ്രതീക്ഷിതമായ പ്രളയം കേരളത്തിന്റെ പല ഭാഗങ്ങളിലും ജീവിതം തടസപ്പെടുത്തിയിരിക്കുകയാണെന്നും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് തടസമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും വരിക്കാര്‍ക്ക് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ വേണ്ട നടപടികളെല്ലാം കൈകൊള്ളുന്നുണ്ടെന്നും തദ്ദേശ സ്ഥാപന അധികൃതര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായങ്ങളെല്ലാം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഭാരതി എയര്‍ടെല്‍ കേരള സിഒഒ നാഗാനന്ദ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com