ADVERTISEMENT

ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 7 കൈവിടുകയാണെന്നു മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത് 2015ലാണ്. തുടർന്നും സെക്യൂരിറ്റി അപ്ഡേറ്റുകൾ വഴി ഓപ്പറേറ്റിങ് സിസ്റ്റത്തെ സുരക്ഷിതമായി താങ്ങി നിർത്തിയ മൈക്രസോഫ്റ്റ് ആ സുരക്ഷാകരങ്ങൾ പിൻവലിക്കാൻ ഇനി ഏതാനും മാസങ്ങൾ കൂടി. 2020 ജനുവരി 14നു ശേഷം വിൻഡോസ് 7ന് സൗജന്യ സെക്യൂരിറ്റി പാച്ചുകൾ ഉണ്ടാവില്ല. അതായത്, അതിനു ശേഷം വിൻഡോസ് 7 ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു മൈക്രോസോഫ്റ്റ് ഉത്തരവാദിയായിരിക്കില്ല. സുരക്ഷാപിന്തുണ നഷ്ടപ്പെടുന്നതോടെ ഹാക്കർമാർക്കു വിൻഡോസ് 7 നെറ്റ്‍വർക്കുകളിൽ കയറിക്കൂടാനും റാൻസംവെയർ ആക്രമണങ്ങൾ പോലുള്ളവ വ്യാപകമായി നടപ്പാക്കാനും സാധിക്കും.

ഇനിയും വലിയൊരു ശതമാനം ഉപയോക്താക്കൾ വിൻഡോസ് 7ൽ തുടരുന്നു എന്നതു വലിയ വെല്ലുവിളിയാണ്. വ്യക്തികൾക്കു പുറമേ വിൻഡോസ് 7 ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഈ തീയതിക്കുള്ളിൽ അടുത്ത പതിപ്പിലേക്കു മാറുന്നതാണ് സുരക്ഷിതം.

വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാർഥ പതിപ്പ് ഉപയോഗിക്കുന്നവർക്ക് വിൻഡോസ് 10ലേക്ക് സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ മൈക്രോസോഫ്റ്റ് തന്നെ അവസരമൊരുക്കിയിട്ടുണ്ട്. പൈറേറ്റഡ് പതിപ്പുകൾ ഉപയോഗിക്കുന്നവർ വിൻഡോസ് 10ന്റെ യഥാർഥ പതിപ്പുകൾ വിലകൊടുത്തു വാങ്ങി അപ്ഡേറ്റ് നടത്തേണ്ടി വരും. 32 ബിറ്റ് ഒഎസിനു 1 ജിബി റാമും 64 ബിറ്റ് ഒഎസിനു 2 ജിബി റാമും കുറഞ്ഞത് 20 ജിബി എങ്കിലും ഇന്റേണൽ മെമ്മറിയുമുള്ള കംപ്യൂട്ടറുകൾക്കു വിൻഡോസ് 10ലേക്ക് അപ്ഡേറ്റ് ചെയ്യാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com