ADVERTISEMENT

അമേരിക്കയിലെ മുൻനിര കമ്പനികളെല്ലാം ചൈന വിടണമെന്ന് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് വന്നതോടെ മുന്‍നിര ടെക് കമ്പനികളെല്ലാം വൻ പ്രതിസന്ധിയിലായി. ചൈയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉടൻ തന്നെ ഒരു ബദൽ തേടാൻ തുടങ്ങണമെന്നാണ് ട്രംപ് പറഞ്ഞത്. ഈ പ്രസ്തവാന വന്നതിനു ശേഷം സെമി കണ്ടക്റ്റർ സ്റ്റോക്കുകളും ആപ്പിൾ ഉൾപ്പടെയുള്ള മറ്റു ടെക് കമ്പനികളുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു.

 

ആപ്പിളിന്റെ ഓഹരികൾ 4.6 ശതമാനം ഇടിഞ്ഞപ്പോൾ വാൻഇക് വെക്ടേഴ്‌സ് അർദ്ധചാലക ഇടിഎഫ് 4.1 ശതമാനം ഇടിഞ്ഞു. ചിപ്പ് കമ്പനികളുടെ ഓഹരികൾക്ക് ക്വാൽകോം 4.7 ശതമാനവും എൻവിഡിയയ്ക്ക് 5.2 ശതമാനവും അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസിന് 7.4 ശതമാനവും മൈക്രോണിന് ഏകദേശം 4 ശതമാനവും ബ്രോഡ്കോം 5.3 ശതമാനവും ഇടിവ് നേരിട്ടു.

 

ടെക് ഹെവി നാസ്ഡാക്ക് 2.6 ശതമാനവും ഡൗജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 2.3 ശതമാനവും എസ് ആന്റ് പി 500ന് 2.5 ശതമാനവും ഇടിഞ്ഞു.

 

ചൈനയുമായുള്ള ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലങ്ങൾ മിക്ക സാങ്കേതിക കമ്പനികളേക്കാളും വൻ തിരിച്ചടിയായത് ആപ്പിളിനാണ്. ആപ്പിളിന്റെ നിർമാണ പ്രക്രിയയുടെ ഭൂരിഭാഗവും ചൈനയിലാണ് നടത്തുന്നത്. ഇതോടൊപ്പം ആപ്പിളിന്റെ പ്രധാന വിപണിയും ചൈനയാണ്.

 

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിലെ ഏറ്റവും പുതിയ തുടക്കമായാണ് വെള്ളിയാഴ്ച ട്രംപിന്റെ അഭിപ്രായങ്ങൾ അടയാളപ്പെടുത്തുന്നത്. ട്രംപ് ട്വീറ്റ് വന്നതിന് ശേഷം മാർക്കറ്റുകൾ ഉടൻ തന്നെ താഴേക്ക് പോകാൻ തുടങ്ങി: ‘ഞങ്ങളുടെ മഹത്തായ അമേരിക്കൻ കമ്പനികൾ ചൈനയ്ക്ക് പകരമായി ഒരു ബദൽ തേടാൻ ആരംഭിക്കാൻ ഉത്തരവിട്ടിട്ടുണ്ട്, നിങ്ങളുടെ കമ്പനികളെ നാട്ടിലേക്ക് കൊണ്ടുവന്ന് ഉൽപന്നങ്ങൾ നിർമിക്കുക. ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം

 

ഓട്ടോകൾ ഉൾപ്പെടെ യുഎസ് ചരക്കുകളിൽ 7500 കോടി ഡോളർ കൂടി തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനു തിരിച്ചടിയായാണ് ട്രംപിന്റെ ട്വീറ്റ്. ഡിസംബറോടെ 300 ബില്യൺ ഡോളർ മൂല്യമുള്ള ചൈനയുടെ സാധനങ്ങൾക്ക് തീരുവ ചുമത്താനുള്ള ട്രംപിന്റെ പദ്ധതിയെ തുടർന്നായിരുന്നു പുതിയ താരിഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com