ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സെപ്റ്റംബർ 29 മുതല്‍ ഒക്ടോബർ 4 വരെ നടക്കും. സെപ്റ്റംബർ 29 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പന ആരംഭിക്കുക. ഒക്ടോബര്‍ 4 രാത്രി 11.59ന് വില്‍പന അവസാനിക്കും. ആമസോണിന്റെ ഉൽസവയാത്ര കൊച്ചി വഴിയും പോകുന്നുണ്ട്‌.

 

പതിവു പോലെ സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 28ന് രാത്രി 12ന് പ്രത്യേക ഡീലുകളിലേക്കും ഡിസ്കൗണ്ടിലേക്കും പ്രത്യേക പ്രവേശനം ലഭിക്കും.

 

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്ത്യയിലെ ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിങ് സീസണാണ്. ആവേശകരവും വിശാലവുമായ ഡീലുകളും ലോഞ്ചുകളും, തൽക്ഷണ ബാങ്ക് ഡിസ്കൗണ്ടുകൾ, ആമസോൺ പേ ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവ്, നോ-കോസ്റ്റ് ഇഎംഐ, ബജാജ് ഫിൻസെർവ് എന്നിവ പ്രതീക്ഷിക്കാം. അതിവേഗ ഡെലിവറി, ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ, ആവേശകരമായ ക്യാഷ്ബാക്ക് എന്നിവയും അതിലേറെയും ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാമെന്ന് ആമസോൺ ഇന്ത്യ കാറ്റഗറി മാനേജ്മെന്റെ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.

 

സ്മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, വലിയ വീട്ടുപകരണങ്ങൾ, ടിവികൾ, വീട്, അടുക്കള ഉൽപന്നങ്ങൾ, ഫാഷൻ, പലചരക്ക്, സൗന്ദര്യം, ഉപഭോഗവസ്തുക്കൾ, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് ആമസോൺ ഇന്ത്യ ഡീലുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യും. എസ്‌ബി‌ഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം തൽക്ഷണ ബാങ്ക് കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ, പ്രത്യേക 'ഫെസ്റ്റിവൽ ക്യാഷ്ബാക്ക് ഓഫറുകൾ' എന്നിവ ഇതിൽ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം.

 

വരാനിരിക്കുന്ന ഉത്സവ വിൽപന പ്രഖ്യാപിച്ചതിനു പുറമെ ആമസോൺ ഉത്സവയാത്രയും ആരംഭിച്ചു. 13 നഗരങ്ങളിലാണ് ആമസോണിന്റെ ഉല്‍സവയാത്ര പോകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുമെന്നാണ് കമ്പനി പറയുന്നത്. ആമസോൺ ഉത്സവയാത്ര വലിയ ബ്രാൻഡുകളിൽ നിന്നുള്ള ഇനങ്ങൾ മാത്രമല്ല, ചെറുകിട, ഇടത്തരം ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ഇന്ത്യയിലെ എല്ലാ സംസ്ഥാന, കേന്ദ്ര പ്രദേശങ്ങളിൽ നിന്നുമുള്ള കരകൗശലത്തൊഴിലാളികൾ എന്നിവയിൽ നിന്നുള്ള സവിശേഷമായ ഉൽപന്നങ്ങളും കൊണ്ടുവരുന്നുവെന്ന് ആമസോൺ പറയുന്നു.

 

ടാറ്റ മോട്ടോഴ്‌സുമായി ചേർന്ന് ആമസോൺ ഇന്ത്യ മൂന്ന് ടാറ്റ സിഗ്‌ന ട്രക്കുകൾ വഴിയാണ് വിൽപന നടത്തുക. ആമസോൺ ഉത്സവ യാത്ര ന്യൂഡൽഹിയിൽ നിന്നു യാത്ര ആരംഭിക്കും. തുടർന്ന് ബെംഗളൂരുവിൽ യാത്ര അവസാനിപ്പിക്കുന്നതിന് മുൻപ് ലഖ്‌നൗ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പോകും. ആഗ്ര, ചെന്നൈ, ഇൻഡോർ, കൊൽക്കത്ത, കൊച്ചി, മഥുര, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലും ആമസോൺ ഉത്സവ യാത്ര ട്രക്ക് നിർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com