ADVERTISEMENT

ഒരു പയ്യനുണ്ട് ഗൂഗിൾ പ്ലേസ്റ്റോറിൽ - ജോബോയ്. എല്ലാ കുണ്ടാമണ്ടി ജോലികളും സ്മാർട്ടായി ചെയ്തു തരുന്ന പയ്യൻ. 

'വീടുകളിലും ഓഫീസുകളിലും വന്നു ചെയ്തു തരുന്ന പ്ലമിങ്, ഇലക്ട്രിക്കൽ, ഗൃഹോപകരണ റിപ്പയർ, മെയിന്റനൻസ് ജോലികൾ, ഹെൽത് സർവീസസ്, ക്ലീനിങ്, പാക്കിങ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ, പിക്കപ് ആൻഡ് ഡെലിവറി, ഗിഫ്റ്റുകൾ, കേക്കുകൾ, പൂക്കൾ എന്നിവയുടെ ഡെലിവറി, ബ്യൂട്ടി സർവീസസ്, ടാക്‌സി തുടങ്ങി 7 വിഭാഗങ്ങളിലായി 70 സർവീസുകളാണ് ഈ ജോബോയ് ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. 

 

ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, തിരുവല്ല, കോട്ടയം, തൃശൂർ, കോഴിക്കോട്, ദുബായ്, അബുദബി എന്നീ ആറിടങ്ങളിൽ സേവനമാരംഭിച്ച ആപ്പിലൂടെ നിലവിൽ 5000 ആളുകൾ സേവനം ഉപയോഗിക്കുന്നുണ്ട്. മൊത്തം 2500ലേറെ ആളുകളും സ്ഥാപനങ്ങളും ഇത്തരം സേവനങ്ങൾ നൽകാനായി റജിസ്റ്റർ ചെയ്തിരിക്കുന്നു. 

 

ഓൺലൈൻ ടാക്‌സി സേവനങ്ങളായ യൂബർ, ഒല എന്നിവയുടെ മാതൃകയിലാണ് സേവനം. ആപ് തുറന്ന് ആവശ്യമുള്ള സേവനങ്ങളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ചുറ്റുവട്ടത്ത് ആ സേവനം തരുന്നതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നവരെ കാണിച്ചുതരുന്നു. അവരുടെ ഐക്കണുകളിൽ ക്ലിക്കു ചെയ്ത് നിങ്ങൾക്ക് സേവനമാവശ്യപ്പെടാം– ജോബോയുടെ സ്രഷ്ടാക്കളായ കൊച്ചിയിലെ സെർവിൽ ടെക്‌നോളജീസ് ഡയറക്ടർ ജീവൻ വർഗീസ് പറയുന്നു.

 

കൊച്ചിയിലെ വിജയത്തെത്തുടർന്നാണ് മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത്. മുംബൈ, ഹൈദരാബാദ്, ഡൽഹി, ഷാർജ എന്നിവിടങ്ങളിൽ സേവനങ്ങളെത്തിക്കാൻ തയാറെടുക്കുകയാണെന്ന് ഡയറക്ടറായ ജീസ് കാരിയിൽ വിശദീകരിക്കുന്നു.

കാലതാമസം കൂടാതെ സേവനം നൽകുക, ഗുണനിലവാരം ഉറപ്പുവരുത്തുക, പരമാവധി കുറഞ്ഞ ചാർജ് ഈടാക്കുക എന്നിവയിലാണ് ജോബോയ് ഊന്നൽ നൽകുന്നത്. പണം ആപ് വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ ജോബോയ്ക്കാണ് നൽകേണ്ടത്, ജോബോയാണ് പിന്നീട് അത് സേവനദാതാവിന് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com