ADVERTISEMENT

ജോലി സ്ഥലത്ത് ആശയവിനിമയവും സഹകരണവും അനായാസമാക്കുന്നതിനും പ്രാദേശിക ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ജീവനക്കാരെ ശാക്തീകരിക്കുന്നതിനും വേണ്ടി മൈക്രോസോഫ്റ്റ് ടീംസ് എന്ന പേരില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി.

 

ഡെസ്‌ക്ടോപ്പിലും വെബിലുമുള്ള ടീമിന് ഹിന്ദിക്ക് ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ മലയാളം, ബംഗാളി, തെലുങ്ക്, തമിഴ്, മറാത്തി, ഗുജറാത്തി, കന്നഡ, തുടങ്ങിയ പ്രാദേശീക ഭാഷകള്‍ക്ക് മൊബൈല്‍ പതിപ്പാണ് ആവിഷ്‌കരിച്ചത്.

 

മൊബൈല്‍ ഉപകരണങ്ങളില്‍ ടീംസിന്റെ പിന്‍തുണ എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ പ്രാഥമിക നിര തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്തമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും, ചാറ്റ്, മീറ്റിങ്ങുകള്‍, കോലിംഗ്, കണ്ടന്റെ ഷെയറിങ് പോലുള്ള പ്രക്രിയകള്‍ ഒരുമിച്ച് കൊണ്ടുവരുന്ന ഒരൊറ്റ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com