ADVERTISEMENT

ആധുനിക ഡിജിറ്റൽ ലോകത്ത് സെർച്ച് എൻജിൻ ഭീമന്റെ ഗൂഗിൾ ഇമേജുകൾ ഇന്ന് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. ഗൂഗിൾ ഇമേജ് സേർച്ചിങ് സർവീസ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ ഗൂഗിളിൽ എന്തെങ്കിലും ടൈപ്പുചെയ്യുമ്പോൾ ഗൂഗിൾ ഇമേജുകൾ യഥാർഥത്തിൽ എങ്ങനെ നിലവിൽ വന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 

jennifer_lopez

എന്നാൽ 2000 ലാണ് ഗൂഗിൾ ഇമേജസ് സർവീസ് വന്നത്. ‘ ഓൺ ദി ഫ്ലോർ സിംഗർ, ജെന്നിഫർ ലോപ്പസ്’ ഇതായിരുന്നു 2000 ൽ ഗൂഗിൾ സേര്‍ച്ചിലെ പ്രധാന ട്രന്റിങ്. എല്ലാവര്‍ക്കും വേണ്ടത് ജെന്നിഫറിന്റെ ഇമേജുകളായിരുന്നു. എന്നാൽ അന്ന് ഗൂഗിൾ സേർച്ചിൽ ഇമേജസ് വിഭാഗം തുടങ്ങിയിട്ടില്ല. എന്നാൽ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് 2000-ൽ ഗൂഗിൾ ഇമേജസ് തുടങ്ങിയതെന്നാണ് ഒരു വാദം. എന്നാൽ ഈ വാദം ശരിയല്ലെന്ന് പറയുന്ന മറുവിഭാഗവും ഉണ്ട്. 

 

2000 ൽ ജെന്നിഫർ ലോപ്പസ് ഗ്രാമി ചുവന്ന പരവതാനിയിൽ അവളുടെ ജംഗിൾ പ്രിന്റ് വെർസേസ് വസ്ത്രത്തിൽ കാലെടുത്തുവച്ചപ്പോൾ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. മികച്ച ചിത്രങ്ങൾ തേിട നിരവധി പേരാണ് ഗൂഗിളിനെ സമീപിച്ചത്. 2000-ൽ, ഗൂഗിൾ തിരയൽ ഫലങ്ങൾ ലളിതമായ പേജുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ ആളുകൾ 'ജെന്നിഫർ ലോപ്പസിന്റെ പച്ച വസ്ത്രധാരണം' തിരയാൻ തുടങ്ങി. ഇതോടെയാണ് സേർച്ചിങ് സേവനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഗൂഗിൾ മനസിലാക്കിയത്. അന്നാണ് ഗൂഗിൾ ഇമേജുകൾ ജനിച്ചത്. ഈ വസ്ത്രം ജെന്നിഫർ ധരിച്ച് ചരിത്രം സൃഷ്ടിക്കുന്നതിനു മുൻപ് മൂന്നു തവണ ഈ വസ്ത്രധാരണം നടന്നിട്ടുണ്ട്. എന്നാൽ ജെന്നിഫർ ധരിച്ചത് കാണാനായിരുന്നു കൂടുതൽ പേര്‍ക്കും ഇഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com