ADVERTISEMENT

ആമസോണിന്റെ സെലിബ്രേഷൻ സ്‌പെഷ്യൽ വിൽപന ഒക്ടോബർ 13 മുതൽ തുടങ്ങും. ആമസോണിന്റെ പുതിയ ഉത്സവ വിൽപനയിൽ നിരവധി ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ, ടിവികൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയിൽ വൻ ഓഫറുകൾ ഉണ്ടാകും. അഞ്ചു ദിവസത്തെ വിൽപന ഒക്ടോബർ 17 ന് അവസാനിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ഓഫർ ചെയ്യുന്നതിനായി ആമസോൺ ഐസിഐസിഐ ബാങ്കുമായി സഹകരിക്കുന്നുണ്ട്.

 

ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെലിബ്രേഷൻ സ്‌പെഷ്യൽ' വിൽപനയെക്കുറിച്ച് നിങ്ങൾ അറിയേണ്ടത് എന്തെല്ലാം?

 

∙ ഒക്ടോബർ 12 ന് ഉച്ചയ്ക്ക് 12 മുതൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് ആദ്യം മികച്ച ഡീലുകൾ നേടാനാകും.

∙ ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെലിബ്രേഷൻ സ്‌പെഷ്യൽ' വിൽപന ഒക്ടോബർ 13 ന് രാവിലെ 12 മുതൽ ആരംഭിക്കും. ഒക്ടോബർ 17 രാത്രി 11:59 ന് വിൽപന അവസാനിക്കും.

∙ സ്മാർട് ഫോണുകളിൽ 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ സൗജന്യ സ്ക്രീൻ മാറ്റിസ്ഥാപിക്കൽ, ആവേശകരമായ എക്സ്ചേഞ്ച് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കും.

∙ ജനപ്രിയ ബ്രാൻഡുകളായ ആപ്പിൾ, ഷഓമി, വൺപ്ലസ്, സാംസങ്, വിവോ, ഓണർ മുതലായവയിൽ നിന്നുള്ള ഡീലുകൾ ഉണ്ടാകും.

∙ വിമൻസ് സാരികൾ, കാഷ്വൽ ഷൂകൾ, വാച്ചുകൾ, മറ്റ് മുൻനിര ബ്രാൻഡുകൾ, ഏറ്റവും പുതിയ ട്രെൻഡുകൾ എന്നിവ ഉൾപ്പെടെ ആമസോൺ ഫാഷനിൽ 90 ശതമാനം വരെ കിഴിവ് നൽകും.

∙ വീട്ടുപകരണങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് നൽകും. ഇതോടൊപ്പം ടിവികൾക്ക് നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, സൗജന്യ ഡെലിവറി, ഇൻസ്റ്റാളേഷൻ എന്നീ സേവനങ്ങളും ലഭിക്കും. 

∙ എച്ച്പി, കാനൻ, ബോട്ട്, ലെനോവോ എന്നിവയുൾപ്പെടെ 200 ബ്രാൻഡുകളിൽ നിന്ന് ആമസോണിന് 6,000 ഡീലുകൾ ഉണ്ടാകും.

∙ 30,000 പ്ലസ് ദൈനംദിന അവശ്യവസ്തുക്കളിൽ ആമസോൺ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്യും.

∙ പുസ്‌തകങ്ങൾ, ഗെയിമിംഗ്, കളിപ്പാട്ടങ്ങൾ എന്നിവയിൽ ആമസോൺ 6000 പ്ലസ് ഡീലുകൾ വാഗ്ദാനം ചെയ്യും.

∙ എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയിൽ ആമസോൺ ഈ വർഷത്തെ ഏറ്റവും വലിയ ഇളവ് വാഗ്ദാനം ചെയ്യും.

 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെലിബ്രേഷൻ സ്‌പെഷ്യൽ സെയിൽ ആമസോൺ ബ്രാൻഡുകളിൽ 80 ശതമാനം വരെ കിഴിവ് നൽകും. ഇതുകൂടാതെ, ആമസോൺ ഉത്സവ വിൽപനയിൽ രാജ്യത്തെ ചെറുകിട ബിസിനസ്സുകളിൽ നിന്നുള്ള  ഉൽ‌പന്നങ്ങൾക്ക് ഏറ്റവും വലിയ കിഴിവ് നൽകും.

 

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടും 'ബിഗ് ദീപാവലി വിൽപന' പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ദീപാവലി സെയിൽ' ഒക്ടോബർ 12 ന് ആരംഭിക്കും. അഞ്ചു ദിവസത്തെ വിൽപന മൊബൈൽ ഫോണുകൾ, ടിവി, വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ, ഫാഷൻ തുടങ്ങി നിരവധി വിഭാഗങ്ങളിലായ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com