ADVERTISEMENT

മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള വോയ്സ് കോളുകൾക്ക് പണം ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം നല്ലതാണെന്ന് വ്യവസായ അസോസിയേഷനായ കോയ് ഡയറക്ടർ ജനറൽ രാജൻ മാത്യൂസ്. റിലയൻസ് ജിയോയുടെ എതിരാളികളുടെ നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ മിനിറ്റിന് 6 പൈസ നിരക്കിൽ ചാർജ് ചെയ്യാനുള്ള തീരുമാനം ഈ മേഖലയെ സംബന്ധിച്ചിടത്തോളം എല്ലാം കൊണ്ടും നല്ലതാണ്. പക്ഷേ വോയ്‌സ് താരിഫുകളിൽ ഉയർന്ന സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നിലവിലുള്ളവരുടെ വീക്ഷണകോണിൽ ഇത് വളരെ പോസിറ്റീവ് ആണ്. എന്നാൽ ട്രായ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കമ്പോള ശക്തികൾ നയിക്കുന്ന താരിഫുകളിൽ പെട്ടെന്നൊരു സമ്മർദ്ദം കാണുന്നില്ലെന്നും മാത്യൂസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

 

ഹ്രസ്വകാലത്തേക്ക് വോയ്‌സ് കോളുകൾക്കുള്ള താരിഫ് ഉയർത്താൻ പോകുകയാണോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, കമ്പനികൾ കോൾ താരിഫ് ഉയർത്താൻ സാധ്യതയില്ല. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രശ്നങ്ങളാണ് താരിഫ്. മാർക്കറ്റ് ഫോഴ്സുകൾ നയിക്കുന്ന താരിഫുകൾക്ക് മുകളിൽ ഉയർന്ന സമ്മർദ്ദം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

 

ഉപഭോക്തൃ വികാരം, താങ്ങാനാവുന്ന വില, സാങ്കേതികവിദ്യ എന്നിവയാൽ നയിക്കപ്പെടുന്ന താരിഫുകളിൽ ഇന്റർകണക്ട് ചാർജുകൾക്ക് യാതൊരു സ്വാധീനവുമില്ല. ചുരുക്കത്തിൽ ഇത് ടെലികോം അധികാരികളെ വേദനിപ്പിക്കാൻ പോകുന്നില്ല. ഇത് 2020 ജനുവരി വരെ അവരെ സഹായിക്കും. അതേസമയം, നിലവിലെ നടപടിയുടെ ഫലമായി ജിയോ ഉപഭോക്താക്കൾക്ക് കുറച്ച് ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടാകാമെന്നുമാണും അദ്ദേഹം സൂചിപ്പിച്ചു.

 

മറ്റ് നെറ്റ്‌വർക്കുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് മിനിറ്റിൽ 6 പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനിയുടെ കമ്പനി അറിയിച്ചതിനെത്തുടർന്ന് റിലയൻസ് ജിയോയും നിലവിലെ മറ്റു കമ്പനികളായ എയർടെലും വോഡഫോൺ-ഐഡിയയും തമ്മിൽ പുതിയ ടെലികോം യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com