ADVERTISEMENT

 

രാജ്യത്തെ ടെലികോം വിപണിയില്‍ ഐയുസി നിരക്കുകളെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. മുൻനിര ടെലികോം കമ്പനി ഭാരതി എയർടെൽ ട്രായിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ 2022 വരെ മറ്റ് മൊബൈൽ ഫോൺ സേവന ദാതാക്കളുടെ നെറ്റ്‌വർക്കിൽ നിന്ന് വരുന്ന ഇൻകമിങ് കോളുകൾ ചാർജ് ചെയ്യുന്നതിനെ അനുകൂലിക്കുന്നുണ്ട്.

 

മറ്റ് ഓപ്പറേറ്റർമാരുടെ നെറ്റ്‌വർക്കിൽ നിന്ന് വരുന്ന എല്ലാ കോളുകൾക്കും വോഡഫോൺ ഐഡിയയും സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എല്ലും നിലവിൽ മിനിറ്റിന് 6 പൈസ വീതം ഇന്റർ‌കണക്ട് യൂസസ് ചാർജ് (ഐ‌യു‌സി) ഈടാക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ചാർജുകൾ തുടരുന്നതിനെ ജിയോ എതിർത്തു.

 

2020 ജനുവരി 1 മുതൽ മൊബൈൽ കോൾ ട്രാൻസ്മിഷനായി എല്ലാ ഓപ്പറേറ്റർമാരോടും പണം ഈടാക്കാത്ത ബിൽ ആൻഡ് കീപ്പിലേക്ക് മാറാൻ ട്രായ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുൻപാണ് ഐയുസി നിരക്കുൾ മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് ട്രായി അറിയിച്ചത്. ഐയുസി നിരക്കുകൾ നീക്കം ചെയ്യുന്ന തീയതി മാറ്റിവയ്‌ക്കാൻ തന്നെയാണ് ട്രായിയുടെ ഇപ്പോഴത്തെ നീക്കമെന്നാണ് നിരീക്ഷകർ പറയുന്നത്.

 

ടെലികോം ഓപ്പറേറ്ററിൽ നിന്നു മറ്റ് സേവന ദാതാക്കളുടെ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കുന്നതിന് ഐയുസി ഈടാക്കുന്ന ഫീസാണിതെന്ന് എയർടെലും വോഡഫോൺ ഐഡിയയും പറഞ്ഞു. ഇൻകമിങ് കോളുകൾക്കുള്ള പണം ഈടാക്കൽ കുറഞ്ഞത് 3 വർഷമെങ്കിലും നിലനിർത്തേണ്ടതുണ്ടെന്നാണ് ട്രായിക്ക് സമർപ്പിച്ച ഫയലിൽ എയർടെൽ പറയുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു കാഴ്ചപ്പാടുള്ള ട്രായി ഐയുസി ചാർജുകൾ വീണ്ടും അവലോകനം ചെയ്യുന്നത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ മാത്രമല്ല നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ആരോപിച്ചു. ഈ നീക്കം ചില പഴയ ഓപ്പറേറ്റർമാരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും ജിയോ ആരോപിച്ചു.

 

അതേസമയം ഐയുസി നിരക്കുകൾ നിർത്തലാക്കാനുള്ള 2020 ജനുവരി 1 എന്ന തീയതി പരിഷ്കരിക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ ട്രായ് ഷെഡ്യൂൾ ചെയ്തതുപോലെ ഇത് മുറുകെ പിടിക്കണമെന്നും തിങ്ക്-ടാങ്ക് ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം പറഞ്ഞു. കാര്യക്ഷമത കുറഞ്ഞ 2 ജി വോയ്‌സ് നെറ്റ്‌വർക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഐയുസി രൂപത്തിൽ പണം നൽകുന്നത് ഓപ്പറേറ്റർമാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് ഉപയോക്താക്കൾക്ക് ഹാനികരമാകുമെന്ന് മാത്രമല്ല, ഡിജിറ്റൽ മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ബി‌എഫ് പറഞ്ഞു.

 

ഇപ്പോഴും നിരവധി ഉപയോക്താക്കൾ 2ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് എയർടെലും വോഡഫോൺ ഐഡിയയും അവകാശപ്പെട്ടു. കൂടാതെ കോളുകളുടെ ട്രാൻസ്മിഷന് നിലവിൽ ട്രായ് നിശ്ചയിച്ചിട്ടുള്ള മിനിറ്റിൽ 6 പൈസയിൽ കൂടുതൽ ചെലവാക്കുന്നു.

 

2ജി, 3ജി നെറ്റ്‌വർക്കിന്റെ കാര്യത്തിൽ ഐ‌യു‌സി ബാധകമാണെന്ന് കണക്കാക്കപ്പെടുന്നു, അതേസമയം 4ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന വോയ്‌സ് കോളുകളായ VoLTE കാര്യത്തിൽ ഇത് നിസാരമാണ്. ഐ‌യു‌സി കുറയ്ക്കുന്നത് ഓപ്പറേറ്ററെ ആധുനിക ഐപി (ഇൻറർനെറ്റ് പ്രോട്ടോക്കോൾ) അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വർക്ക് വിന്യസിക്കാൻ പ്രേരിപ്പിക്കുമെന്ന ധാരണയിലായിരുന്നു ട്രായ്.

 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 40,000 കോടി രൂപയാണ് നിക്ഷേപിച്ചതെന്ന് എയർടെൽ അറിയിച്ചു. എന്നിട്ടും 67 ശതമാനം വരിക്കാരും 4ജി ഇതര ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. 4ജി നെറ്റ്‌വർക്കിൽ നിലവിൽ രാജ്യത്തെ 93 ശതമാനം ജനസംഖ്യയെയും കവർ ചെയ്യുന്നുണ്ട്. 2 ജിയിൽ 94.5 ശതമാനം കവർ ചെയ്യുന്നു. 4ജി ഹാൻഡ്‌സെറ്റുകളുടെ വില കൂടുതലാണ്. ഇതിനാലാണ് 4ജി മൈഗ്രേഷന്റെ കാര്യത്തിൽ മന്ദഗതിയിലായതെന്ന് എയർടെൽ അറിയിച്ചു.

 

മൊത്തം 32.8 കോടി എയർടെൽ ഉപഭോക്താക്കളിൽ 10.7 കോടി (33 ശതമാനം) മാത്രമാണ് 4ജി എൽടിഇ ഡേറ്റാ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവർ (67 ശതമാനം) ഇപ്പോഴും 2ജി / 3ജി ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്നുവെന്നും എയർടെൽ പറഞ്ഞു. ടെർമിനേഷൻ ചാർജുകൾ നീക്കം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ബി‌എസ്‌എൻ‌എൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com