ADVERTISEMENT

ആമസോൺ മേധാവി ജെഫ് ബെസോസ് ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയായിരിക്കാം, പക്ഷേ യുഎസ് തലസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സാധാരണക്കാരൻ മാത്രമാണ്. അവരുടെ സ്കൂളിൽ അദ്ദേഹം സർപ്രൈസ് സന്ദർശനത്തിനെത്തിയാൽ പോലും വലിയ കാര്യമാക്കില്ല.

 

ഇന്റർനെറ്റിൽ വൈറലായ ഒരു വിഡിയോയിൽ ആമസോൺ സ്ഥാപകനും പ്രസിഡന്റുമായ ബെസോസ് വാഷിങ്ടൺ ഡിസിയിലെ ഡൻബാർ ഹൈസ്‌കൂളിലെ കമ്പനി ധനസഹായമുള്ള കംപ്യൂട്ടർ സയൻസ് ക്ലാസ് സന്ദർശിച്ച് വിദ്യാർഥികളുമായി സംവദിക്കുന്നത് കാണാം.

 

നിരവധി സ്കൂളുകളിലെ കോഴ്സുകൾക്ക് ധനസഹായം നൽകുന്ന ആമസോണിന്റെ ‘ഫ്യൂച്ചർ എൻജിനീയർ പ്രോഗ്രാമിനെക്കുറിച്ച്’ ബെസോസ് വിദ്യാർഥികളോട് സംസാരിച്ചു. ഇതിനിടെയാണ് ആമസോൺ മേധാവിയുടെ മുഖത്ത് നോക്കി ഒരു വിദ്യാർഥി ‘ആരാണ് ജെഫ് ബെസോസ്?’ എന്ന് ചോദിച്ചത്. പിന്നാലെ മറ്റു കുട്ടികളും ഇതേ സംശയവുമായി രംഗത്തെത്തി.

 

ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് ബെസോസിന് സ്വന്തമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ വിദ്യാർഥികളി‍ൽ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ, ‘വലിയ കാര്യം, അതിന് നമ്മൾ എന്തുവേണം?’. ഒരു നിമിഷം കഴിഞ്ഞ് തന്നോട് സംവദിച്ച അതേ വിദ്യാർഥിയുമായി ബെസോസ് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ബെസോസ് വിദ്യാർഥിയോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ നല്ലൊരു കഥാകാരനാണ്. ആ നൈപുണ്യവും നിലനിർത്തുക’.

 

എൻ‌ബി‌സി ചാനലാണ് ഈ വിഡിയോ പുറത്തുവിട്ടത്. ഫ്യൂച്ചർ എൻജിനീയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ അമാസോൺ ഡിസിയിലെ ഡൻബാർ ഹൈസ്‌കൂളിലാണ്. അവർക്ക് അതിശയകരമായ അതിഥിയുണ്ടായിരുന്നു ... ജെഫ് ബെസോസ്,” എന്നായിരുന്നു ട്വീറ്റ്. ഇവിടത്തെ 15 വിദ്യാർഥികളിൽ മൂന്ന് പേർക്ക് മാത്രമാണ് ബെസോസ് ക്ലാസ് മുറിയിലേക്ക് നടക്കുമ്പോൾ അദ്ദേഹം ആരാണെന്ന് അറിഞ്ഞിരുന്നത്.

 

വാഷിങ്ടൺ പോസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബെസോസ് 110 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. മുൻ ഭാര്യ മക്കെൻസി ബെസോസുമായി 35.6 ബില്യൺ ഡോളർ വിലമതിക്കുന്ന ആമസോൺ ഓഹരികൾ സ്വീകരിച്ച് വിവാഹമോചനത്തിന് ഒത്തുതീർപ്പുണ്ടാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com