ADVERTISEMENT

രാജ്യത്തെ 50 നഗരങ്ങളിൽ അതിവേഗ 5ജി നെറ്റ്‍വർക്ക് അവതരിപ്പിച്ചതോടെ ലോകത്തെ ഏറ്റവും വലിയ 5ജി ശൃംഖല ചൈനയ്ക്ക് സ്വന്തം. ചൈന മൊബൈൽ, ചൈന ടെലികോം, ചൈന യുണികോൺ എന്നീ മൂന്നു ടെലികോം സേവനദാതാക്കൾ ചേർന്നാണ് നവംബർ ഒന്നിന് 5ജി സേവനം ആരംഭിച്ചത്. 

 

ബെയ്ജിങ്ങും ഹാങ്‌ഹായും ഉൾപ്പെടെയുള്ള 50 നഗരങ്ങളിലായി 12,000 ബേസ് സ്റ്റേഷനുകൾ ഒരുക്കിയാണ് കോടിക്കണക്കിനാളുകൾക്കു 5ജി സേവനം ലഭ്യമാക്കുന്നത്. യുഎസും, ദക്ഷിണ കൊറിയയും ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ ചില പ്രദേശങ്ങളിൽ മാത്രം 5ജി സേവനം നൽകുമ്പോഴാണു വ്യാപകമായി 5ജി ലഭ്യമാക്കി ചൈന ചരിത്രം കുറിക്കുന്നത്. 

 

വാവെയ് ഉൾപ്പെടെ ചൈനീസ് ടെലികോം ഹാർഡ്‌വെയർ നിർമാതാക്കൾക്കു യുഎസ് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ 5ജിയിൽ ചൈനയുടെ നേട്ടത്തിന് രാഷ്ട്രീയമാനം കൂടിയുണ്ട്. ചൈനയിലെ 5ജി നെറ്റ്‍വർക്കിന്റെ പകുതിയിലേറെയും പ്രവർത്തിക്കുന്നത് വാവെയ് സാങ്കേതികവിദ്യയിലാണ്. 

 

എറിക്സൺ, നോക്കിയ, സെഡ്ടിഇ എന്നീ കമ്പനികളാണ് ബാക്കി. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ചൈനയിൽ 2020 ആകുമ്പോഴേക്കും ഏകദേശം 11 കോടി 5ജി ഉപയോക്താക്കളുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

English Summary: China just launched the world's largest 5G network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com