ADVERTISEMENT

കുറഞ്ഞ വേതന നിരക്കിൽ തൊഴിലാളികൾ സുലഭമായ ഏഷ്യയിലേക്ക് പുറംജോലി കരാർ വഴി രാജ്യാന്തര കമ്പനികൾ എത്തിയതോടെ യുഎസിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും തൊഴിലാളികൾ നേരിട്ട അതേ പ്രതിസന്ധിക്കു മുന്നിലാണ് ഇപ്പോൾ അവിടുത്തെ റോബട്ടുകളും. റോബട്ടുകൾ വരുന്നതോടെ എല്ലാവർക്കും തൊഴിലില്ലാതാകും എന്ന ഭയം മാത്രമേ ഇതുവരെ ആളുകളെ വേട്ടയാടിയിരുന്നുള്ളൂ. എന്നാൽ, പാശ്ചാത്യ റോബട്ടുകളും ഏഷ്യൻ റോബട്ടുകളും തമ്മിൽ‌ ഒരു മത്സരം ഉണ്ടാവുകയും ആ മത്സരത്തിൽ ചെലവു കുറഞ്ഞ ഏഷ്യൻ റോബട്ടുകൾ വിജയിക്കുകയും ചെയ്യുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. 

സ്പോർട്‌സ്‌വെയർ കമ്പനിയായ അഡിഡാസ് യുഎസിലും ജർമനിയിലുമുള്ള തങ്ങളുടെ റോബോട്ടിക് ഫാക്ടറികൾ അടച്ചുപൂട്ടി നിർമാണം ഏഷ്യയിലെ റോബോട്ടിക് ഫാക്ടറികളിലേക്കു മാറ്റുന്നതോടെ ആ ദുസ്വപ്നം യാഥാർഥ്യമായി.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉൽപാദനം ലക്ഷ്യമിട്ടാണ് അഡിഡാസ് 2016ൽ ജർമനിയിലും തൊട്ടടുത്ത വർഷം യുഎസിലും സ്പീഡ് ഫാക്ടറികൾ ആരംഭിച്ചത്. റോബട്ടുകളുടെ നിർമാണവേഗവും മികവും മോശമായിരുന്നില്ലെങ്കിലും ചെലവു താങ്ങാവുന്നതിലധികമായിരുന്നു. 

ഇതേ മികവുള്ള റോബട്ടുകൾ ഏഷ്യൻ രാജ്യങ്ങളിൽ പുതിയ നിർമാണ യൂണിറ്റുകൾ സൃഷ്ടിക്കുമ്പോൾ എന്തിനു നഷ്ടം സഹിക്കണം എന്ന് അഡിഡാസ് കരുതിയിട്ടുണ്ടാകണം. സ്പീഡ് ഫാക്ടറികൾ അടച്ചുപൂട്ടി നിർമാണം ഏഷ്യയിലേക്കു മാറ്റുമെന്ന അഡിഡാസിന്റെ പ്രഖ്യാപനം റോബട്ടുകൾക്കു ജോലി നഷ്ടപ്പെടുന്ന സങ്കീർണമായ സാഹചര്യമാണ് അവതരിപ്പിക്കുന്നത്.

English Summary: Robots and Adidas factory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com