ADVERTISEMENT

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ടെലികോം പ്രമുഖരായ വോഡഫോൺ ഐഡിയയും ഭാരതി എയർടെലും തിങ്കളാഴ്ചയും ഓഹരി വിപണിയിൽ മുന്നേറ്റം നടത്തി. പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കാൻ സർക്കാർ രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ടെലികോം കമ്പനികളിലെ ഓഹരിയുടമകൾ.

 

കഴിഞ്ഞ വെള്ളിയാഴ്ചത്തെ സെഷനിൽ 24 ശതമാനത്തിലധികം ഉയർച്ച രേഖപ്പെടുത്തിയ വോഡഫോൺ ഐഡിയ ഓഹരികൾ ഇന്ന് 21 ശതമാനം ഉയർന്ന് 4.65 രൂപയായി. ഭാരതി എയർടെൽ 3.27 ശതമാനം ഉയർന്ന് 406.05 രൂപയിലെത്തി. ടെലികോം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് മൊബൈൽ കോളുകൾക്കും ഡേറ്റയ്ക്കും കുറഞ്ഞ വില നിശ്ചയിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

 

അതേസമയം, റിലയൻസ് കമ്മ്യൂണിക്കേഷൻ 3.39 ശതമാനം ഉയർന്ന് 0.61 രൂപയിൽ രാവിലെ 10.25 ഓടെയാണ് വ്യാപാരം തുടങ്ങിയത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിയും നാല് ഡയറക്ടർമാരും ശനിയാഴ്ച കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു. ഇത് പാപ്പരത്ത പ്രക്രിയയിലൂടെയാണ്.

 

നിയമപരമായ കുടിശ്ശിക സംബന്ധിച്ച സമീപകാല സുപ്രീംകോടതി വിധിന്യായത്തിൽ ബാധ്യതകൾ പ്രകാരം വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നിവ ചേർന്ന് 2019 സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, എയർടെൽ, ഐഡിയ എന്നിവയ്ക്ക് യഥാക്രമം 30,142 കോടി രൂപ, 23,045 കോടി, 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

 

പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനികളുടെ ആശങ്കകൾ പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു കമ്പനിയും പ്രവർത്തനം അവസാനിപ്പിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും സജീവമായി പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയ്ക്ക് ബിസിനസ്സിൽ ധാരാളം കമ്പനികൾ ഉണ്ടായിരിക്കുകയും അവരുടെ ബിസിനസ്സിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ടെലികോം മേഖല മാത്രമല്ല, എല്ലാ കമ്പനികൾക്കും ബിസിനസ്സ് ചെയ്യാനും അവരുടെ മാർക്കറ്റ് ഉപഭോക്താവിനെ സേവിക്കാനും അതിജീവിക്കാനും കഴിയും. അതിനാൽ ആ സമീപനത്തിലൂടെ ധനമന്ത്രാലയം എല്ലായ്പ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ടെലികോമിലും ഞങ്ങൾ സ്വീകരിച്ച സമീപനമാണിതെന്നും കേന്ദ്ര മന്ത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

English Summary: Telecom majors post Rs 1 lakh crore loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com