ADVERTISEMENT

രാജ്യത്തെ എടിഎമ്മുകൾ വഴിയുള്ള തട്ടിപ്പുകള്‍ തുടരുകയാണ്. വിവിധ ബാങ്കുകളുടെ എടിഎമ്മുകളിലെ സുരക്ഷാ വീഴ്ചകൾ മനസ്സിലാക്കിയാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹാക്കര്‍മാർ പോലും ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. ത്രിപുരയിലെ ദേശസാൽകൃത ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് കാർഡ് ക്ലോണിങ് വഴി തുർക്കി പൗരന്മാർ ലക്ഷക്കണക്കിന് രൂപയാണ് പിൻവലിച്ചത്.

ഡെബിറ്റ് കാർഡുകൾ ക്ലോൺ ചെയ്യുന്നതിനായി എടിഎം മെഷീനുകളിൽ ചില ഉപകരണങ്ങൾ സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അഗർത്തലയിലെ വിവിധ എടിഎമ്മുകളിൽ നിന്നാണ് പണം എടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 45 പരാതികളാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ ദിബിയേന്ദു ചൗധരി പറഞ്ഞു.

കേസുകൾ പൊലീസ് വകുപ്പിന്റെ സൈബർ സെല്ലിന് കൈമാറിയതായി ലോ ആൻഡ് ഓർഡർ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ സുബ്രത ചക്രബർത്തി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ചില തുർക്കി പൗരന്മാർ കാർഡ് ക്ലോണിങ് ഉപകരണങ്ങൾ വഴി ലക്ഷക്കണക്കിന് ബാങ്ക് ഉപഭോക്താക്കളെ കാർഡ് വിവരങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ത്രിപുര പൊലീസിന്റെ സൈബർ ക്രൈം വിഭാഗം സൂപ്രണ്ട് ഷർമിസ്ത ചക്രവർത്തി പറഞ്ഞത്.

വിവരങ്ങൾ ശേഖരിക്കുന്നതിനായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും ബാങ്ക് ഉപഭോക്താക്കളുടെ പരാതികൾ ശേഖരിക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ചില തുർക്കി പൗരന്മാർ നിരവധി എടിഎമ്മുകളിൽ നിന്ന് പണം മോഷ്ടിച്ച് ത്രിപുരയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയിട്ടുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം തുടരുകയാണെന്ന് ചക്രബർത്തി പറഞ്ഞു.

English Summary : Fraudsters withdraw lakhs from ATMs after cloning debit cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com