sections
MORE

രാജ്യത്ത് ബലാത്സംഗവും പീഡനവും കൂടി, കാരണം പോൺ വെബ്സൈറ്റുകളെന്ന് വനിതാ എംപി

no-mercy
SHARE

ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വിഡിയോകൾ പൂർണ്ണമായും നിരോധിക്കണമെന്ന് എഐഎഡിഎംകെ എംപി വിജില സത്യനാഥ് രാജ്യസഭയിൽ അഭ്യർഥന നടത്തി. ഇതിനു മറുപടിയായ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞത് അത്തരത്തിലുള്ള 377 വെബ്‌സൈറ്റുകൾ നീക്കംചെയ്‌തുവെന്നാണ്. രാജ്യത്തെ യുവാക്കൾ പോൺ വെബ്സൈറ്റുകൾക്ക് അടിപ്പെട്ടിരിക്കുകയാണെന്നും വർധിച്ചുവരുന്ന ബലാത്സംഗങ്ങൾക്കും പീഡനങ്ങൾക്കും കാരണം അശ്ലീല വിഡിയോ തന്നെയാണെന്നുമാണ് എംപി വിജില പറഞ്ഞത്.

50 എഫ്‌ഐ‌ആർ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയെക്കുറിച്ച് എം‌പിമാരെ അറിയിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടത് പ്രാദേശിക തലത്തിൽ നടക്കേണ്ട നടപടിക്രമങ്ങളാണിതെന്നും എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിക്കുന്നില്ലെന്നുമാണ് പറഞ്ഞത്.

പോൺ കണുന്ന മക്കളെ കുറിച്ച് മാതാപിതാക്കൾക്ക് മാനസിക വ്യാകുലതയുണ്ട്, ആർക്കും ഒന്നും പറയാൻ കഴിയില്ലെന്നും നായിഡു സീറോ അവറിനിടെ പറഞ്ഞു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ താൽപര്യമുള്ള ചില എംപിമാരുമായി കൂടിയാലോചിച്ച് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദുമായി പങ്കിടാൻ കഴിയുന്ന ചില ആശയങ്ങൾ അവതരിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനിയോട് നിർദ്ദേശിച്ചു.

വിജില ആക്ഷേപിച്ചതുമായി ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഓരോ എംപിയോടും ജില്ലാ ഓഫിസിനോടും അഭ്യർഥിക്കുന്നുവെന്നും ഇറാനി പറഞ്ഞു. അവരുടെ പിന്തുണ നേടാനുള്ള ശ്രമം കൂടിയാണിത്. ഇതിനാൽ അത്തരം പോൺ ഉള്ളടക്കം ഉടനടി നീക്കംചെയ്യപ്പെടുമെന്നും അവർ ഉറപ്പ് നൽകി.

വേദനയോടെയാണ് ഞാൻ ഈ കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞയാഴ്ച ഒരു അമ്മയിൽ നിന്ന് തനിക്ക് ലഭിച്ച ടെലിഫോൺ കോളിനെക്കുറിച്ച് വിവരിക്കുകയാണെന്നും തന്റെ കുട്ടിക്ക് ഒരു സ്മാർട് ഫോൺ ഉണ്ടെന്നും അശ്ലീല വിഡിയോകൾ എളുപ്പത്തിൽ കാണാൻ അവസരമൊരുക്കുന്നു എന്നുമാണ് അവർ പറഞ്ഞതെന്ന് പ്രശ്‌നത്തെക്കുറിച്ച് ഉന്നയിച്ച വിജില പറഞ്ഞു.

എന്തെങ്കിലും ചെയ്യാൻ അവർ എന്നോട് അപേക്ഷിച്ചു. തന്റെ കുട്ടി ഇങ്ങനെ തെറ്റ് ചെയ്യുന്നത് കാണാൻ കഴിയില്ലെന്ന് ആ മാതാവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച, ധർമ്മപുരിയിലെ പടിഞ്ഞാറൻ ജില്ലയിൽ 16 വയസുള്ള ഒരു ആദിവാസി പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ബലാത്സംഗം ചെയ്തു. 14 വയസുകാരൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിന് ഇരയായി. എല്ലാ ദിവസവും ഞങ്ങൾ പത്രങ്ങൾ കാണുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേൾവിക്കുറവുള്ള 11 വയസുകാരിയെ ആറുമാസക്കാലം അവളുടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സത്യനാഥ് പറഞ്ഞു. ഇതിനെല്ലാം കാരണം സ്മാർട്ഫോണും പോൺ വിഡിയോകളുമാണ്.

ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5,951 കുട്ടികളെ ദുരുപയോഗം ചെയ്തതായാണ് പരാതി. ആഗോളതലത്തിൽ, 2 മുതൽ 17 വയസ്സ് വരെ പ്രായമുള്ള ഒരു ബില്യൺ കുട്ടികൾ വരെ ശാരീരിക ആക്രമണങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

അശ്ലീല വിഡിയോകൾ എല്ലായിടത്തും ഉണ്ട്. നിങ്ങൾക്ക് ഇത് ഒഴിവാക്കാനാവില്ല. ഇന്റർനെറ്റിലുടനീളം കൈമാറ്റം ചെയ്യപ്പെടുന്ന മൊത്തം ഡേറ്റയുടെ 30 ശതമാനം അശ്ലീലമാണ്. അതുകൊണ്ടാണ് ഓൺലൈൻ ഗെയിമുകൾ കളിക്കാൻ സ്മാർട് ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇത് സുരക്ഷിതമല്ലാതാകുന്നത്. 8 മുതൽ 9 വയസ്സുവരെയുള്ള കുട്ടികൾ പോലും‌ ഇന്റർ‌നെറ്റിലും മറ്റ് മാധ്യമങ്ങളിലും ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങൾ‌ കാണുന്നുണ്ടെന്നും സത്യനാഥ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA