ADVERTISEMENT

എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് ഉൾപ്പെടെ 20 സേവനങ്ങൾ വരെ ഒറ്റ കാർഡിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കേരളം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമാകും ലഭിക്കുക. 

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് കാർഡ് പുറത്തിറക്കുക. ഇതിനായി കാർഡിന്റെ മാതൃക തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 

 

കേന്ദ്രസർക്കാർ ഒരു രാജ്യം, ഒരു കാർഡ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. സംസ്ഥാന ഗതാഗതവകുപ്പ് ഇക്കാര്യത്തിൽ മുൻകയ്യെടുത്താണ് എസ്ബിഐയുമായി ചർച്ച നടത്തി കാർഡ് തയാറാക്കിയത്. 

 

എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ് ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തണമെങ്കിൽ കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കണം. ഇത് വലിയ ചെലവുള്ള പദ്ധതിയായതിനാൽ  അന്തിമ തീരുമാനമായിട്ടില്ല. 

English Summary: One nation One card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com