ADVERTISEMENT

സൗജന്യ അശ്ലീല വെബ്സൈറ്റുകളിലേക്കുളള പ്രവേശനം ഇന്റർനെറ്റ് ലോകത്ത് ഒരു ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോൺ ഉളളടക്കം 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ളതാണെന്ന് പല വെബ്സൈറ്റുകളും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കാണാനെത്തുന്നവരിൽ കൂടുതലും കുട്ടികളാണ്. കുട്ടികൾക്കും കൗമാരക്കാർക്കും ഗൂഗിളിൽ ലളിതമായ തിരയൽ നടത്തി ഇത് എളുപ്പത്തിൽ കണ്ടെത്താനാകുന്നു. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ 330 പുരുഷന്മാരിൽ നടത്തിയ സർവേയിൽ അശ്ലീല വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ ശരാശരി പ്രായം 13.37 വയസ്സ് ആണെന്ന് കണ്ടെത്തി. അഞ്ചാം വയസ്സിൽ പോലും അശ്ലീല ദൃശ്യങ്ങൾ കണ്ടവരുണ്ട്.

 

രാജ്യത്തുടനീളമുള്ള മിക്ക പ്രായപൂർത്തിയാകാത്തവരും അവരുടെ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ മാർഗനിർദേശമോ ഉപദേശമോ ഇല്ലാതെയാണ് ലൈംഗികതയും അശ്ലീല ഉള്ളടക്കവും കാണുന്നത്. യു‌എസിൽ‌ 29 സ്റ്റേറ്റുകളിൽ‌ മാത്രമാണ് സ്കൂളുകൾ‌ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് നിർ‌ദ്ദേശിക്കുന്നുള്ളൂ. വെറും 17 സ്റ്റേറ്റുകളില്‍‌ വിവരങ്ങൾ‌ വൈദ്യശാസ്ത്രപരമായി കൃത്യമായിരിക്കണമെന്ന്‌ ആവശ്യപ്പെടുന്നു.

 

യുഎസിലെ വളരെ കുറച്ച് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവർക്ക് ആവശ്യമുള്ളത് ലഭിക്കുന്നുണ്ടെന്ന് കരുതുന്നു എന്നാണ് ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സയൻസസ് പ്രൊഫസർ എമിലി റോത്ത്മാൻ പറയുന്നത്. ലൈംഗികതയെക്കുറിച്ച് അറിയുന്നതിന് അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന കൗമാരക്കാർ ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.

 

ലൈംഗിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയ ഒരു പ്രദേശത്ത് ആരെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ പോലും അശ്ലീലവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഒരു ആവശ്യകതയല്ല. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 2004, 2005 വർഷങ്ങളിലെ അശ്ലീല വിഡിയോകൾ വിശകലനം ചെയ്ത 2010 ലെ ഒരു പഠനത്തിൽ 88 ശതമാനം രംഗങ്ങളും വാക്കാലുള്ളതോ ശാരീരികമോ ആയ ആക്രമണമാണ് കാണിക്കുന്നതെന്ന് കണ്ടെത്തി. 6,000-ത്തിലധികം മുഖ്യധാരാ ഭിന്നലിംഗ അശ്ലീല രംഗങ്ങളുടെ ഏറ്റവും പുതിയ വിശകലനത്തിൽ 33 ശതമാനവും മറ്റൊരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുന്നതായി കണ്ടെത്തി.

 

സാൻ അന്റോണിയോ ആസ്ഥാനമായുള്ള ന്യൂറോ സർജനായ ഡോ. ഡോൺ ഹിൽട്ടൺ പറയുന്നത് ആക്രമണത്തെ കാണിക്കുന്ന അശ്ലീല വിഡിയോകൾ ലൈംഗികതയെ കാണുന്ന രീതിയെ മാറ്റുക മാത്രമല്ല, കൗമാരക്കാരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുമെന്നാണ്. ഇന്നത്തെ യുവാക്കൾ, അവരുടെ ലൈംഗികത ഹൈജാക്ക് ചെയ്യപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. അവരുടെ ലൈംഗിക ധാരണകൾ വെബ്സൈറ്റുകളിലെ അശ്ലീല വിഡിയോകൾ മുൻകൂട്ടി എഴുതിയതാണ് എന്നുമാണ് ഡോൺ ഹിൽട്ടൺ പറയുന്നത്.

 

കൗമാരക്കാരുടെ ജീവിതം തകർക്കുന്നതാണ് പോൺ വെബ്സൈറ്റുകളിലെ ഉളളടക്കങ്ങൾ. എല്ലാ തെളിവുകളും സൂചിപ്പിക്കുന്നതും ഇതാണ്. മാത്രമല്ല ഇത് ചെറുപ്പക്കാരെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിനേക്കാളും ഇൻസ്റ്റാഗ്രാമിനേക്കാളും കൂടുതൽ ട്രാഫിക് നേടുന്ന ലോകത്തിലെ ഏഴാമത്തെ ജനപ്രിയ വെബ്‌സൈറ്റാണ് പോൺഹബ്.കോം. 2018 ൽ മാത്രം 4.79 ദശലക്ഷം പുതിയ വിഡിയോകൾ പോസ്റ്റ് ചെയ്തതായി സൈറ്റ് പറയുന്നു.

 

അശ്ലീല കാഴ്ചക്കാർ ചെറുപ്പമായിത്തീരുകയും അവർ കാണുന്ന ഉള്ളടക്കം കൂടുതൽ വിചിത്രമായി മാറുകയും ചെയ്തിരിക്കുകയാണ്. ഇതിനാൽ സ്‌ക്രീനിൽ കണ്ടതിനേക്കാൾ മനുഷ്യ ലൈംഗികതയെക്കുറിച്ചുള്ള ആരോഗ്യകരമായ ധാരണ വികസിപ്പിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള വിവരങ്ങൾ നൽകേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com