ADVERTISEMENT

‘സിരി, 911 ൽ വിളിക്കുക’... അമേരിക്കയിലെ അയോവ, ചാൾസ് സിറ്റിയിലെ ഒരാൾ കാർ ഐസിൽ ഇടിച്ചു നദിയിലേക്ക് വീണപ്പോൾ വിളിച്ചു പറഞ്ഞു. നോർത്ത് അയോവ ഏരിയ കമ്മ്യൂണിറ്റി കോളേജിലേക്കുള്ള യാത്രാമധ്യേയാണ് 18കാരനായ ഗെയ്ൽ സാൽസിഡോയുടെ ജീപ്പ് റോഡിലെ ഐസിൽ തട്ടി അപകടത്തിൽപെട്ടത്. ഐസിൽ തട്ടിയതോടെ സാൽസിഡോയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ആ നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട കാർ വിന്നെബാഗോ നദിയിലേക്ക്‌ വീഴുകയായിരുന്നു.

 

നദിയിലേക്ക് വീണ കാറിൽ താൻ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. ആ നിമിഷം എന്തുചെയ്യണമെന്ന് പകച്ചുപോയി. മരിക്കുമെന്ന് ഭയന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാർ മുങ്ങുമോ എന്ന ആശങ്കയിലായിരുന്നു സാൽസിഡോ. ഇതിനിടെ ഫോൺ കണ്ടെത്താനായില്ല. ഇതിനാൽ അടുത്ത വലിയൊരു കാര്യം ചെയ്തു. സിരിയുടെ സഹായം തേടി. സിരി അതിവേഗം 911 ൽ വിളിച്ചു സുരക്ഷാ ഉദ്യോഗസ്ഥരെ അപകടം അറിയിച്ചു.

 

മേസൺ സിറ്റി അഗ്നിശമന വകുപ്പിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സാൽസിഡോയെ രക്ഷിക്കുകയായിരുന്നു. അഗ്നിശമന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സാൽസിഡോയെ നദിയിൽ നിന്നും രക്ഷിച്ചു ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. മരണം മുന്നിൽകണ്ട അദ്ദേഹത്തെ സഹായിച്ചത് ആപ്പിളിന്റെ സിരിയായിരുന്നു. സിരി നേരത്തെയും നിരവധി പേരെ മരണത്തിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com