ADVERTISEMENT

മൊബൈൽ കോളിനും ഡേറ്റയ്ക്കും മിനിമം നിരക്കു നിശ്ചയിക്കാൻ തയാറാണെന്ന സൂചനയുമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി). ഉപയോക്താക്കളെ ആകർഷിക്കാനുള്ള സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ ഇതു കമ്പനികൾക്കു തടസമാകും. ഇതോടെ നിരക്കുകൾ വീണ്ടും ഉയരാനുള്ള സാധ്യത തെളിയുകയാണ്.

 

നിരക്ക് നിർണയത്തിൽ ഇടപെടില്ലെന്ന മുൻ നിലപാട് മാറ്റിയാണ് ട്രായി ചെയർമാൻ ആർ.എസ്. ശർമ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന, ചില ടെലികോം കമ്പനികളുടെ നിലപാടിനൊപ്പിച്ചാണ് പുതിയ സമീപനം.

 

കോളുകൾക്കും ഡേറ്റയ്ക്കും മിനിമം താരിഫ് നിശ്ചയിക്കുന്നതിനുള്ള ആശയത്തിന് തുറന്ന സൂചനകൾ നൽകുന്നതാണ് ട്രായിയുടെ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുൻപ് ഫ്ലോർ താരിഫ് നിശ്ചയിക്കുന്നതിൽ ഇടപെടുന്നതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ ടെലികോം സെക്രട്ടറിയെ സമ്മർദ്ദം ചെലുത്തിയതിനു ശേഷമാണ് ട്രായിയുടെ യു-ടേൺ.

 

കഴിഞ്ഞ 16 വർഷമായി ടെലികോം താരിഫിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും തറവില നിശ്ചയിക്കാനുള്ള ടെലികോം കമ്പനികളുടെ പുതിയ ആവശ്യങ്ങൾ പരിഗണിക്കുകയാണെന്നും ട്രായ് ചെയർമാൻ ആർ. എസ്. ശർമ്മ പറഞ്ഞു. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ജിയോയുടെ സൗജന്യ വോയ്‌സ് കോളുകളും കുറഞ്ഞ നിരക്കിലുള്ള ഡേറ്റയുമാണ് ടെലികോം മേഖലയെ പ്രതിസന്ധിയിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com