ADVERTISEMENT

ഇന്ത്യയിൽ 50,000 ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകിയതായി ഷഓമി അറിയിച്ചു. നിർമ്മാണം, വിൽപ്പനാനന്തര, ഓഫ്‌ലൈൻ വിൽപ്പന, ലോജിസ്റ്റിക്സ്, കോർപ്പറേറ്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന വിപുലീകൃത ഷഓമി കുടുംബം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് നിർമ്മിച്ചിരിക്കുന്നത്.

 

ഷഓമിയുടെ നിർമാണ പങ്കാളികൾ 30,000 ത്തിലധികം ജീവനക്കാരെയാണ് സംഭാവന ചെയ്തത്. ഇതിൽ 95 ശതമാനത്തിലധികം സ്ത്രീകളാണ്. അംഗീകൃത സേവന കേന്ദ്ര എൻജിനീയർമാർ, റിപ്പയർ ഫാക്ടറി എൻജിനീയർമാർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ എന്നിവിടങ്ങളിലും മുന്നിട്ടു നിൽക്കുന്നത് സ്ത്രീകളാണ്. ഏറ്റവും കൂടുതൽ തൊഴിൽ സംഭാവന ചെയ്ത മറ്റൊരു മേഖല ഓഫ്‌ലൈൻ സ്റ്റോറുകളാണ്. ഷഓമി ഇന്ത്യ ബെംഗളൂരുവിലെ കോർപ്പറേറ്റ് ആസ്ഥാനത്തും അഞ്ച് പ്രാദേശിക ഓഫീസുകളിലും 1000 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നു.

 

ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി ഷഓമി ഇന്ത്യ ഒരു ബ്രാൻഡ് വിഡിയോ നിർമ്മിച്ചു. അവരുടെ അവിശ്വസനീയമായ ജീവിത യാത്രയാണ് ഇതിൽ കാണിക്കുന്നത്. ഷഓമിയുടെ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇന്ത്യയിലെ ജീവനക്കാരി ചെഞ്ചമ്മ ഈ കുടുംബത്തിലെ ഏറ്റവും ഇളയവളാണ്. FOXCONN- ൽ ചേരുന്നതിന് മുൻപ് അവൾ ഒരു തയ്യൽക്കാരിയായിരുന്നു. അവൾ ഷഓമി ഇന്ത്യയുടെ നിർമ്മാണ പ്ലാന്റിൽ ജോലിചെയ്യുന്നു. ഇന്ന്, അവൾ സ്വയം പര്യാപ്തയായ ഒരു സ്ത്രീയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com