ADVERTISEMENT

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറായ ഗൂഗിൾ ക്രോം ഒടുവിൽ നന്നാകാൻ തീരുമാനിച്ചു. ഉപയോക്താക്കളെ ട്രാക്ക് ചെയ്യാനും അവരുടെ ഉപയോഗവിവരങ്ങൾ ശേഖരിക്കാനും വെബ്സൈറ്റുകൾക്ക് അവസരമൊരുക്കിയിരുന്ന വെബ് കുക്കീസ് സംവിധാനം ക്രോമിൽ നിന്നു നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചു. 

 

ആപ്പിളിന്റെ സഫാരി ബ്രൗസർ ഉൾപ്പെടെ സ്വകാര്യത ഉറപ്പു നൽകുന്ന വെബ് ബ്രൗസറുകളൊക്കെ കുക്കീസ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നെങ്കിലും ഗൂഗിൾ ക്രോമിൽ വെബ്സൈറ്റുകൾ ഇപ്പോഴും കുക്കീസ് ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് മാറ്റം വരാൻ പോകുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കുക്കീസ് ഉപയോഗം പൂർണമായി നിർത്താനാണു ഗൂഗിൾ പദ്ധതി. 

 

കുക്കീസ് ട്രാക്കിങ് വഴിയാണ് ഓൺലൈൻ പരസ്യക്കമ്പനികൾ വെബ്സൈറ്റുകളിൽ പരസ്യവിന്യാസം നടത്തുന്നത്.  ഉപയോക്താക്കളുടെ വെബ് ഉപയോഗം ട്രാക്ക് ചെയ്തെങ്കിൽ മാത്രമേ അതനുസരിച്ച് ഉപയോക്താവിന്റെ അഭിരുചിക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന പരസ്യങ്ങൾ വിന്യസിക്കാനാകൂ. കുക്കീസ് ഇല്ലാതാകുന്നതോടെ പരസ്യക്കമ്പനികൾ പ്രതിസന്ധിയിലാകും. എന്നാൽ, കുക്കീസ് വഴിയല്ലാതെ മറ്റു ഗൂഗിൾ ഉൽപന്നങ്ങൾ വഴി വിവരശേഖരണം നടത്തുന്ന ഗൂഗിളിനെ ഇതു ബാധിക്കുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com