ADVERTISEMENT

ടെക്‌നോളജി നമ്മുടെ ജീവിതത്തെ മുൻപൊരിക്കലുമില്ലാതിരുന്ന രീതിയില്‍ മാറ്റിമറിച്ചിരിക്കുകയാണ്. ഇക്കാലത്ത് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളെക്കാൾ ഇഷ്ടം സ്മാര്‍ട് ഫോണിനോടാണ്. എന്നാല്‍, ഹൈദരാബാദില്‍ നിന്നുള്ള 7-വയസ്സുകരാന്‍ സിദ്ധാര്‍ഥ നായര്‍ തന്റെ സാമര്‍ഥ്യം വേറെ തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കുട്ടികളുടെ ടിഫിന്‍ ബോക്‌സിലെ ആഹാരത്തിന്റെ പോഷക അളവ് അറിയാനുള്ള ഒരു ആപ്പാണ് ഈ മിടുക്കന്‍ സൃഷ്ടിച്ചിരിക്കുന്നത്. ടിഫിന്‍ പ്ലാനര്‍ (Tiffin Planner) എന്നു പേരിട്ടിരിക്കുന്ന ആപ്പിന്റെ സൃഷ്ടിയിലൂടെ തനിക്ക് കോഡിങ് മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിനു വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്നു കൂടെ അറിയാമെന്നു തെറിയിച്ചിരിക്കുകയാണ് സിദ്ധാർഥ്.

 

എങ്ങനെയാണ് പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാനായത് എന്ന ചോദ്യത്തിന് തന്റെയും കൂട്ടുകാരുടെയും മാതാപിതാക്കള്‍ കുട്ടികള്‍ കഴിക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നതു കേട്ടിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. അതു പോരെങ്കില്‍ അധ്യാപകരും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാറുണ്ടെന്നും ഏതെങ്കിലും കാരണവശാല്‍ ലഞ്ച് ബോക്‌സില്‍ ജങ്ക് ഭക്ഷണം കണ്ടാല്‍ മാതാപിതാക്കളെ എഴുതി അറിയിക്കാറുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

 

തങ്ങളുടെ ഭക്ഷണത്തെപ്പറ്റി ഇവരെല്ലാം ഇത്ര ഗൗവരവത്തോടെ സംസാരിക്കുന്നത് തന്നെ ചിന്തിപ്പിച്ചെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. അങ്ങനെയാണ് ഓരോ ഭക്ഷണ പദാര്‍ഥത്തിന്റെയും പോഷകമൂല്യം കാണിച്ചു തരുന്ന ആപ് എന്ന ആശയത്തലേക്ക് എത്തിയതെന്ന് ഈ മിടുക്കന്‍ പറയുന്നു. താന്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമായി ഉപയോഗിക്കുന്ന ചില ഇനങ്ങളുടെ പട്ടിക തയാറാക്കി. ഉദാഹരണത്തിന് നിങ്ങള്‍ 'പാന്‍കെയ്ക്ക്' എന്നു ടൈപ് ചെയ്താല്‍ അതിന്റെ പോഷകാഹാരമൂല്യം ആപ്പില്‍ തെളിയും. എത്ര കലോറിയാണ് അതില്‍ നിന്നു ലഭിക്കുക എന്നു മനസ്സിലാക്കാനാകും. ഇതു കൂടാതെ എത്ര കലോറിയാണ് നിങ്ങള്‍ കഴിക്കേണ്ടിയിരുന്നതെന്നും തെളിഞ്ഞുവരും.

 

കുട്ടിയുടെ കോഡിങ്ങിലുള്ള താത്പര്യം ഉണര്‍ന്നത് ഫോട്ടോഗ്രാഫറായ അവന്റെ അമ്മ വൈറ്റ്ഹാറ്റ് ജൂനിയര്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് (WhiteHat Junior Platform) അറിഞ്ഞപ്പോഴാണ്. വൈറ്റ്ഹാറ്റ് ജൂനിയര്‍ പ്ലാറ്റ്‌ഫോമില്‍ കുട്ടികളെ കോഡിങ് പഠിപ്പിക്കുകയും ഡിജിറ്റല്‍ പ്രൊഡക്ടുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുകയും ചെയ്യും. സിദ്ധാർഥ് എക്കാലത്തും അതീവ ജിജ്ഞാസയുള്ള കുട്ടിയായിരുന്നുവെന്നാണ് അവന്റെ അമ്മ പറയുന്നത്. കംപ്യൂട്ടറുകളെക്കുറിച്ചും അതുപോലെ പ്രോഗ്രാമിങ്ങിനെക്കുറിച്ചും ആനിമേഷനെക്കുറിച്ചുമൊക്കെ തന്റെ ജിജ്ഞാസ മറച്ചു വച്ചിരുന്നില്ല. വൈറ്റ്ഹാറ്റ്ജൂനിയര്‍ പ്ലാറ്റ്‌ഫോമില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും സിദ്ധാര്‍ഥിന് അത് ഉപകരിക്കുകയും ചെയ്തുവെന്ന് അവര്‍ പറയുന്നു. കൂടാതെ സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ക്ക് 3ഡി ആനിമേഷനും അറിയാം.

 

അപ്പോള്‍ സിദ്ധാര്‍ഥ് എപ്പോഴും ആരോഗ്യദായകമായ ഭക്ഷണം മാത്രമെ കഴിക്കുകയുള്ളോ? അതോ, ചില ദിവസങ്ങളില്‍ ജങ്ക് ഫുഡിനോടും താത്പര്യം തോന്നാറുണ്ടോ? തനിക്കു രണ്ടുവിഭാഗത്തില്‍ പെടുന്ന ഭക്ഷണ സാധനങ്ങളോടും ഇഷ്ടമുണ്ടെന്നും ആരോഗ്യദായകമായ ഭക്ഷണം എന്ന നിലയിൽ ബ്രോക്കൊളി കഴിക്കുമെന്നും ജങ്ക് എന്ന വിഭാഗത്തില്‍ ചിക്കന്‍ പോപ്‌കോണ്‍ കഴിക്കുമെന്നുമാണ് സിദ്ധാര്‍ഥ് വെളിപ്പെടുത്തിയത്. 

 

പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് ആപ്പുമായി 9-വയസുകാരന്‍

 

അതിവേഗ നഗരവല്‍ക്കരണത്തിന്റെ ദൂക്ഷ്യഫലങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം. ഭൂമി മൊത്തത്തില്‍ കോണ്‍ക്രീറ്റിന്റെയും പ്ലാസ്റ്റിക്കിന്റെയും ഒരു കൂന ആയിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്ലാസ്റ്റിക്കന്റെ ദൂഷ്യവശത്തെക്കുറിച്ച് കുട്ടികള്‍ ബോധമുള്ളവരായിതീരുന്നു എന്നതാണ് ബെംഗളൂരില്‍ നിന്നുള്ള 9-വയസുകാരനായ സീന്‍ സൊളാനോ പോള്‍ തന്റെ 'ട്രാഷ് സോര്‍ട്ടര്‍' (Trash Sorter ) ആപ് സൃഷ്ടിച്ചത്. ആളുകള്‍ക്ക് നശിച്ചു ഭൂമിയോടു ചേരുന്ന വസ്തുക്കളെയും അല്ലാത്തവയെയും കുറിച്ചുള്ള അവബോധം വളര്‍ത്താനാണ് ഇതു സഹായിക്കുക.

 

ഒരു ദിവസം തന്റെ സ്‌കൂളിലേക്കുള്ള (നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ്) യാത്രയില്‍ മുനിസിപ്പാലിറ്റിയുടെ ജോലിക്കാര്‍ വെയ്‌സ്റ്റ് വേര്‍തിരിക്കുന്നതു കാണാനിടയതാണ് പുതിയ ആപ്പിന്റെ സൃഷ്ടിയിലേക്ക് എത്തിച്ചത്. പുതിയ ആപ്പിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി വെയ്സ്റ്റ് വേര്‍തിരിക്കാന്‍ ആളുകളെ പ്രാപ്തരാക്കുമെന്നാണ് സീന്‍ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com