ADVERTISEMENT

രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ കൊൽക്കത്തയിലെ വരിക്കാർക്ക് രണ്ടു പുതിയ പ്ലാനുകൾ അവതരിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 96 രൂപ, 236 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ്. 4 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമാണ് ബി‌എസ്‌എൻ‌എൽ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 

 

കൂടുതൽ ആകർഷകമായ പ്ലാനുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് അവതരിപ്പിച്ചക്. മാത്രമല്ല അവ ഡേറ്റാ ആനുകൂല്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്നുണ്ട്. ബി‌എസ്‌എൻ‌എൽ അടുത്തിടെ 75 ദിവസത്തെ കാലാവധിയുള്ള 1,098 രൂപ പ്രീപെയ്ഡ് പ്ലാനും പുതുക്കിയിരുന്നു.

 

രണ്ട് പുതിയ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാനുകളും ( 96 രൂപ, 236 രൂപ) പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 96 പ്ലാനിന് 28 ദിവസത്തെ കാലാവധിയും 235 പ്ലാനിന് 84 ദിവസത്തെ കാലാവധിയുമാണ്. മറ്റു ടെലികോം കമ്പനികളേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എസ്ടിവി 96 പ്രീപെയ്ഡ് പ്ലാനിൽ 280 ജിബിയുടെ ഡേറ്റ ലഭിക്കും. 236 രൂപ പ്ലാനിൽ 840 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ടെലികോം ടോക്ക് വെബ്സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച്, ബി‌എസ്‌എൻ‌എൽ 4ജി സേവനം ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുള്ളൂ.

 

5 ലധികം സർക്കിളുകളിൽ ബി‌എസ്‌എൻ‌എൽ 4 ജി

 

ഈ വർഷാവസാനം രാജ്യത്തുടനീളം 4ജി സേവനം വാണിജ്യപരമായി ആരംഭിച്ചുകഴിഞ്ഞാൽ ബി‌എസ്‌എൻ‌എൽ ഈ 4ജി പ്ലാനുകൾ വാഗ്ദാനം ചെയ്തേക്കില്ലെന്നാണ് മറ്റൊരു റിപ്പോർട്ട്. 4ജി നെറ്റ്‌വർക്ക് പ്രാപ്‌തമാക്കിയ ബി‌എസ്‌എൻ‌എൽ സർക്കിളുകളിൽ റീചാർജ് ചെയ്യുന്നതിന് ഈ രണ്ട് പ്ലാനുകളും ലഭ്യമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയും. ബി‌എസ്‌എൻ‌എൽ 4ജി ഇപ്പോൾ കേരളം, ആന്ധ്ര, തെലങ്കാന, കൊൽക്കത്ത, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ചെന്നൈ, തമിഴ്‌നാട് സർക്കിളുകളിൽ ലഭ്യമാണ്. നിലവിലുള്ള 3ജി സ്പെക്ട്രം ഉപയോഗിച്ച് 4ജി അവതരിപ്പിക്കുന്നതിന് ബിഎസ്എൻഎൽ സജീവമായി പ്രവർത്തിക്കുന്നു.

 

കൊൽക്കത്തയിലെ ബി‌എസ്‌എൻ‌എൽ 4ജി അവതരിപ്പിച്ചതിനു പുറമേ ഇപ്പോൾ മൗലാലി നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് രാജബസാറിലേക്കും സേവനം വിപുലീകരിച്ചിട്ടുണ്ട്. ടെലികോം ടോക്ക് റീഡർ പറയുന്നതനുസരിച്ച്, വേഗവും ഇപ്പോൾ വളരെ മികച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com