ADVERTISEMENT

രാജ്യത്ത് കുട്ടികളുടെ പോൺ കാണുന്നതിലും വിഡിയോ പോസ്റ്റ് ചെയ്യുന്നതിലും മുന്നിൽ നിൽക്കുന്നത് വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളാണെന്ന് കണക്കുകൾ പറയുന്നു. യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻ‌സി‌എം‌ഇസി) റിപ്പോർട്ടുകൾ കാണിക്കുന്നത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ഡൽഹി ഒന്നാം സ്ഥാനത്താണ്.

 

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 25,000 ത്തിലധികം കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പറഞ്ഞു. യുഎസിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻ‌സി‌എം‌സി) നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുമായി (എൻ‌സി‌ആർ‌ബി) പങ്കിട്ട റിപ്പോർട്ടുകളിൽ നിന്നാണ് വെളിപ്പെടുത്തൽ.

 

1984 ൽ യു‌എസ് കോൺഗ്രസ് സ്ഥാപിച്ച ഒരു സ്വകാര്യ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ എൻ‌സി‌എം‌സി, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം കുറയ്ക്കുന്നതിനും ഇരകളാക്കുന്നത് തടയുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു. വ്യക്തികളിൽ നിന്നും സേവന ദാതാക്കളിൽ നിന്നുമുള്ള റിപ്പോർട്ടുകളും മറ്റ് നിരവധി സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് ഓർഗനൈസേഷൻ കുട്ടികളുടെ അശ്ലീലം ഓൺലൈനിൽ ട്രാക്കുചെയ്യുന്നത്.

 

കുട്ടികളുടെ അശ്ലീല വിഡിയോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ചുള്ള ടിപ്‌ലൈൻ റിപ്പോർട്ടുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം എൻ‌സി‌എം‌സിയുമായി ഒപ്പുവെച്ചിരുന്നു. ജനുവരി 23 വരെ, കഴിഞ്ഞ അഞ്ച് മാസത്തിനിടെ 25,000 ത്തിലധികം റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

എൻ‌സി‌എം‌സി റിപ്പോർട്ട് അനുസരിച്ച്, മിക്ക ബാലപീഡന അശ്ലീല ഉള്ളടക്കങ്ങളും (സി‌എസ്‌എ‌എം) ഡൽഹിയിൽ നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളുടെ അശ്ലീല വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമതാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ പൊലീസ് ഏജൻസികൾ അന്വേഷണത്തിൽ കണ്ടെത്തുന്നതിനെ ആശ്രയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ പറഞ്ഞു.

 

കഴിഞ്ഞ വർഷം ജൂണിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണത്തിനുള്ള (പോക്സോ) ബിൽ 2019, കുട്ടികളുടെ അശ്ലീല ഉള്ളടക്കത്തിന്റെ നിർവചനം വിപുലമാക്കിയിരുന്നു. ഭേദഗതി ചെയ്ത നിയമ പ്രകാരം വേർതിരിച്ചറിയാൻ കഴിയാത്ത ഫോട്ടോ, വിഡിയോ, ഡിജിറ്റൽ അല്ലെങ്കിൽ കംപ്യൂട്ടർ നിർമ്മിത ഇമേജ്, ഇമേജ് സൃഷ്ടിച്ചതോ, രൂപകൽപ്പന ചെയ്തതോ, പരിഷ്കരിച്ചതോ, എന്നാൽ ഒരു കുട്ടിയെ ചിത്രീകരിക്കുന്നതായി കാണപ്പെടുന്നതെല്ലാം ഇതിന്റെ പരിധിയിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com