ADVERTISEMENT

മുംബൈയില്‍ നടന്ന ഇരുപത്തിമൂന്നാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക് പോസ്റ്റ്:

 

കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി. നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്‍റ്-2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തിൽ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്‍റെ കീഴിലുള്ള പോര്‍ട്ടല്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്ത സൂചികയില്‍ 83 ശതമാനം മാര്‍ക്കാണ് വെബ്സൈറ്റ് നേടിയത്.

 

അനായാസമായ സ്വീകാര്യത (ease of access), ഉള്ളടക്കത്തിന്‍റെ ലഭ്യത (content availability), അനായാസമായ ഉപയോഗം (ease of use), വിവര സുരക്ഷിതത്വം (information security) തുടങ്ങിയ മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പോര്‍ട്ടലുകള്‍ക്കു റാങ്കിങ് നിശ്ചയിച്ചത്.

 

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള സര്‍ക്കാര്‍ പോര്‍ട്ടലിന്‍റെ സവിശേഷതയാണ്. അന്‍പതില്‍ പരം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുവഴി പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്. സംസ്ഥാന ഐടി മിഷനാണ് സര്‍ക്കാരിന്‍റെ ഈ ഔദ്യോഗിക പോര്‍ട്ടല്‍ നിയന്ത്രിക്കുന്നതും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സഹായത്തോടെ കാലികമാക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com