ADVERTISEMENT

നിർമിതബുദ്ധി (എഐ) വാർത്തയെഴുതാൻ തുടങ്ങിയിട്ടു നാളുകളേറെയായി. കായിക ഇനങ്ങളുടെ സ്കോറിൽ നിന്ന് കായിക വാർത്തകൾ എഴുതിത്തുടങ്ങിയ എഐ പിഴവില്ലാത്ത വാർത്താ സംഗ്രഹങ്ങൾ നൽകി താരമായി. വിവിധ വാർത്താ ഏജൻസികൾ നിലവിൽ എഐ റിപ്പോർട്ടർമാരെ ഉപയോഗിക്കുന്നുണ്ട്. ഒരു പടികൂടി കടന്ന് ഒരു എഐ വാർത്താ അവതാരകനെ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്.

എഐ വാർത്താ കമ്പനിയായ സിന്തേഷ്യയും റോയിട്ടേഴ്സും സംയുക്തമായി നിർമിച്ച എഐ വാർത്താ അവതാരകന്റെ പ്രോട്ടോടൈപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. എഐ എഴുതുന്ന വാർത്തകൾ എഐ അവതാരകൻ തന്നെ അവതരിപ്പിക്കുന്ന മാതൃകയാണ് റോയിട്ടേഴ്സ് വിജയകരമായി പരീക്ഷിച്ചത്.

യഥാർഥ വാർത്താ അവതാരകന്റെ വിഡിയോ ദൃശ്യങ്ങളിൽ നിന്നാണു വെർച്വൽ അവതാരകനെ സൃഷ്ടിച്ചത്. വാർത്തയ്ക്കനുസരിച്ച് ചലിക്കാനും ചുണ്ടനക്കാനും കഴിയുന്ന എഐ അവതാരകൻ വാർത്തകൾ അവതരിപ്പിക്കും. ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി എഐ അവതാരകയെ നേരത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവതരിപ്പിക്കുന്ന വാർത്തകൾ മനുഷ്യരുടെ സൃഷ്ടിയായിരുന്നു. എന്നാൽ, ഇവിടെ വാർത്തയുടെ സൃഷ്ടി മുതൽ അവതരണം വരെയുള്ള ഘട്ടങ്ങളിലൊരിടത്തും മാധ്യമപ്രവർത്തകരുടെ ഇടപെടലില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com