ADVERTISEMENT

ചൈനയിലെ കൊറോണ വൈറസ് കാരണം ഇന്ത്യയിൽ 5ജി വരാൻ കാലതാമസം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. 5ജി ലേലം നടത്തുന്നതിൽ തന്നെ സർക്കാരിന് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ നിരീക്ഷണം. ടെലികോം ഓപ്പറേറ്റർമാർ 5ജി ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നാണ് അറിയുന്നത്.

എയർടെല്ലും വോഡഫോണും ലേലത്തിൽ നിന്ന് പിന്മാറിയേക്കാം. 5ജി വില തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് എയർടെൽ സിഇഒ ഗോപാൽ വിറ്റാൽ പറഞ്ഞത്. റിലയൻസ് ജിയോയും 5ജി ലേലത്തിൽ പങ്കെടുക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടേക്കും.

700 മെഗാഹെർട്‌സ്, 88 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ്, 2500 മെഗാഹെർട്‌സ്, 3300-3400 മെഗാഹെർട്‌സ്, 3400- 3600 മെഗാഹെർട്സ് ബാൻഡുകളാണ് ഓഗസ്റ്റ് 1ന് 4.9 ലക്ഷം കോടി രൂപയ്ക്ക് ലേലം ചെയ്യുന്നത്.

കുറച്ച് മാസങ്ങൾക്ക് മുൻപ് ടെലികോം വകുപ്പ് (ഡിഒടി) വാവെയ് ഉൾപ്പെടെയുള്ള കമ്പനികളെ ലേലത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നു. രാജ്യത്ത് 5ജി നിർമ്മിക്കാനുള്ള സംവിധാനങ്ങൾ വരുന്നത് ചൈനയിൽ നിന്നാണ്. വൈറസ് വന്നതോടെ ടെലികോം ഉപകരണ നിർമ്മാതാക്കൾ 5 ജി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com