ADVERTISEMENT

പറക്കുമ്പോള്‍ വിമാനങ്ങളുടെ ജിപിഎസ് സംവിധാനം തകരാറിലായാല്‍ എന്തും സംഭവിക്കും? പസഫിക് സമുദ്രത്തിനു മുകളിൽ വച്ച് വിമാനങ്ങൾക്ക് വഴിതെറ്റാൻ സാധ്യതയുണ്ടോ? എന്നാൽ, അങ്ങനെ സംഭവിക്കുന്നതു കൊണ്ടു മാത്രം അപകടം സംഭവിക്കില്ല. കാരണം, വിമാനങ്ങള്‍ക്ക് സ്വന്തമായി ഇന്റേണല്‍ നാവിഗേഷന്‍ സിസ്റ്റം (ഐഎന്‍എസ്) ഉണ്ട്. ജിപിഎസ് പണിമുടക്കിയാലും വിമാനം സാധാരണ പോലെ പറക്കും. 

 

വിമാനത്തിന്റെ വേഗവും കാറ്റും സഞ്ചച്ച ദൂരവുമൊക്കെ കണക്കാക്കി ഐഎന്‍എസ് വഴി വിവരം ലഭിക്കും. സമാനമായ ഐഎന്‍എസാണ് മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കുന്നത്. ഇതുവഴിയാണ് മാസങ്ങളോളം ആഴങ്ങളില്‍ കഴിഞ്ഞിട്ടും മുങ്ങിക്കപ്പലുകള്‍ക്ക് കൃത്യ സ്ഥാനം അറിയാനാകുന്നത്. 

 

രണ്ടു തരത്തിലുള്ള ഐഎന്‍എസുകളാണ് വിമാനങ്ങളിലുള്ളത്. വെരി ഹൈ ഫ്രീക്വന്‍സി ഒമ്‌നിഡയറക്‌ഷണല്‍ റേഞ്ചും (വിഒആര്‍) ഓട്ടോമാറ്റിക് ഡയറക്‌ഷന്‍ ഫൈന്‍ഡറും (എഡിഎഫ്). അതേസമയം പസഫിക് സമുദ്രം പോലുള്ള ബൃഹത്തായ പ്രദേശങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ പൂര്‍ണമായും വിജയിക്കില്ല. 

 

എഡിഎഫ് സിഗ്നലുകള്‍ കണ്ടെത്തിയാല്‍ അതു പുറപ്പെടുവിക്കുന്ന ആന്റിനയുടെ ദിശ കൃത്യമായി മനസ്സിലാക്കാന്‍ എഡിഎഫ് സഹായിക്കും. ഇതിനൊപ്പം എല്ലാ വിമാനങ്ങളിലുമുള്ള വിശദമായ വ്യോമഭൂപടവും അടിയന്തര സന്ദര്‍ഭങ്ങളില്‍ ദിശയറിയാന്‍ പൈലറ്റുകളെ സഹായിക്കും. എല്ലാ വിമാനങ്ങളിലും എഡിഎഫ് ഉണ്ടാകില്ല. അത്തരമൊരു ഘട്ടത്തില്‍ നേരെ വിമാനം പറത്തുക മാത്രമാണ് പൈലറ്റിന് മുന്നിലെ പ്രായോഗിക വഴി. ഏതെങ്കിലും കടല്‍ തീരത്തിനടുത്തെത്തിയാല്‍ പിന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (എടിഎസ്) ബന്ധപ്പെടാനാകും. 

 

ജിപിഎസ് തകരാറിലായ ഉടന്‍ എന്തുകൊണ്ട് എടിഎസുമായി ബന്ധപ്പെട്ടില്ലെന്ന സംശയം സ്വാഭാവികമായും വരാം. സമുദ്രങ്ങള്‍ പോലുള്ള പ്രദേശങ്ങളിലാണ് ജിപിഎസ് പണിമുടക്കുന്നതെങ്കില്‍ എടിഎസുമായി ബന്ധപ്പെടുക അപ്രായോഗികമാണ്. പലപ്പോഴും എടിഎസില്‍ നിന്നുള്ള സിഗ്നലുകള്‍ വിമാനങ്ങള്‍ക്ക് അപ്രാപ്യമായിരിക്കും. ജിപിഎസിനെ അമിതമായി ആശ്രയിക്കുന്ന പൈലറ്റുമാരാണെങ്കില്‍ ജിപിഎസ് തകരാറിലായാല്‍ എവിടെയാണ് എത്തിയതെന്ന് അറിയാത്ത ഘട്ടം പോലും വന്നേക്കാം. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അവര്‍ പറയും പ്രകാരം വിമാനം പറത്തുകയാണ് വഴി. 

 

മറ്റൊരു മാര്‍ഗ്ഗം കൂടി ഇത്തരം ഘട്ടത്തിലുണ്ട്. ഇത് ജിപിഎസ് വരും മുൻപെ പൈലറ്റുമാര്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗമാണ്. ഡെഡ്യൂസ്ഡ് റെക്കനിംങ് അഥവാ ഡെഡ് റെക്കനിംങ് എന്നാണ് പേര്. പോകുന്ന ദൂരവും വേഗവും തമ്മില്‍ ഹരിച്ചാല്‍ വിമാനം പറക്കാനെടുക്കുന്ന സമയം ലഭിക്കും. ഇതുപയോഗിച്ച് എത്രസമയമായി പറക്കുന്നതെന്ന് കണക്കാക്കി ഏകദേശം എവിടെയെത്തിയെന്ന് കണക്കാക്കാം. തിയറി പ്രകാരം ലഭിച്ച സമയം ആയാല്‍ വിമാനം ലക്ഷ്യത്തിലെത്തണം. എന്നാല്‍ പലപ്പോഴും കാറ്റ് പോലുള്ള ഘടകങ്ങള്‍ സ്വാധീനിച്ച് വഴി തെറ്റാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് താഴ്ന്ന് പറക്കുമ്പോൾ തടാകങ്ങളും പുഴകളും നഗരങ്ങളുമൊക്കെ അടയാളങ്ങളായി ഉപയോഗിക്കുകയാണ് പഴയകാലത്ത് പൈലറ്റുമാര്‍ ചെയ്തിരുന്നത്. 

 

ജിപിഎസ് തകരാറിലായി എന്ന ഒരൊറ്റ കാരണം കൊണ്ട് വിമാനം തകര്‍ന്നു വീഴില്ല. പക്ഷേ അത് വിമാനത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ജിപിഎസ് തകരാറിലാകാതെ മുന്നോട്ടുപോകുന്നതാണ് വിമാനത്തിനും യാത്രക്കാര്‍ക്കും നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com