ADVERTISEMENT

ഇന്ത്യയിൽ റെനോ 3 പ്രോ അവതരിപ്പിക്കാൻ ഒപ്പോ ഒരുങ്ങുമ്പോൾ തന്നെ ഇന്തൊനീഷ്യയിൽ പുതിയൊരു സ്മാർട് ഫോൺ അവതരിപ്പിച്ചു. ചൈനീസ് മൊബൈൽ ഫോൺ നിർമാതാവ് ഒപ്പോ എ 31 എന്ന ഹാൻഡ്സെറ്റാണ് അവതരിപ്പിച്ചത്. ഇന്തോനേഷ്യൻ വിപണിയിൽ ഐഡിആർ 25,99,000 വിലയ്ക്ക് ഫോൺ ലഭിക്കും (ഏകദേശം 13,600 രൂപ). ട്രിപ്പിൾ ക്യാമറ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേ, 4230 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇതൊരു മിഡ് റേഞ്ച് സ്മാർട് ഫോണാണ്.

 

മിഡ് റേഞ്ച് വിഭാഗത്തിൽ എ-സീരീസിലെ അടുത്ത സ്മാർട് ഫോണാണ് ഒപ്പോ എ 31. ഒപ്പോ എ31 ഇന്തൊനീഷ്യയ്ക്ക് പുറത്തുള്ള വിപണികളിൽ എത്തുമോ എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ഒപ്പോ എ 31 ന്റെ രൂപകൽപ്പന മറ്റ് എ-സീരീസ് സ്മാർട് ഫോണുകൾക്ക് അനുസൃതമാണ്. മിസ്റ്ററി ബ്ലാക്ക്, ഫാന്റസി വൈറ്റ് നിറങ്ങളിലാണ് ഒപ്പോ എ 31 വരുന്നത്. 720x1600 റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയും 83 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഒപ്പോ എ 31 പായ്ക്ക് ചെയ്യുന്നു. 2.3 ജിഗാഹെർട്‌സ് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് ഉയര്‍ത്താം. ഇരട്ട സിം കാർഡുകളെ പിന്തുണയ്ക്കുകയും ആൻഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കി കളർഒഎസ് 6 പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

 

ഓപ്പോ എ 31 ന്റെ പുറകിൽ മൂന്ന് ക്യാമറകളുണ്ട് - എഫ് / 1.8 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ മെയിൻ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ്. ക്യാമറകൾക്കൊപ്പം എൽഇഡി ഫ്ലാഷ് മൊഡ്യൂളുമുണ്ട്. സെൽഫികൾക്കായി 8 മെഗാപിക്സൽ സെൻസർ ഉണ്ട്. 1080p റെസല്യൂഷനിൽ വിഡിയോകൾ റെക്കോർഡുചെയ്യാനാകും. 4230 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് ഫോണിന്റെ മറ്റൊരു ശക്തി. കണക്റ്റിവിറ്റിക്കായി വൈ-ഫൈ, ബ്ലൂടൂത്ത്, 4ജി വോൾട്ട്, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, മൈക്രോ-യുഎസ്ബി തുടങ്ങിയ ഓപ്ഷനുകളാണ് ഓപ്പോ എ 31 ൽ വരുന്നത്. സ്മാർട് ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com