ADVERTISEMENT

മൈക്രോസോഫ്റ്റ് വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ വിവിധ ഓഫിസ് ആപ്പുകൾക്കു പകരം ഇവയെല്ലാം ഉൾക്കൊള്ളുന്ന ഒറ്റ ഓഫിസ് ആപ്പ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി. 

 

ഏതാനും മാസങ്ങളായി ബീറ്റ വേർഷനിലായിരുന്ന ആപ്പ് കഴിഞ്ഞ ദിവസമാണ് എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിളും മൈക്രോസോഫ്റ്റും നേരത്തെ മുതൽ തങ്ങളുടെ ഓഫിസ് ആപ്പുകൾ വേർതിരിച്ചാണ് അവതരിപ്പിച്ചിരുന്നത്. 

 

ഓരോ ആവശ്യത്തിനും വെവ്വേറെ ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടിയിരുന്നു. പുതിയ ഓഫിസ് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ എല്ലാ ഓഫിസ് സേവനങ്ങളും ഒറ്റ ആപ്പിൽ ലഭിക്കും. അടിസ്ഥാന സേവനങ്ങളെല്ലാം സൗജന്യമാണ്. ഇൻ-ആപ് പർച്ചേസുകളുമുണ്ട്. ഓരോ ഉപകരണത്തെയും ആശ്രയിച്ച് ആപ്പിന്റെ ഫയൽ സൈസിൽ മാറ്റമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com