ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ചിപ് നിർമാണ കമ്പനിയായ ക്വാൽകോമിന്റെ പുതിയ ചിപ്പുകൾ നിർമിക്കാനുള്ള കരാർ കൊറിയൻ കമ്പനിയായ സാംസങ്ങിന്. മുഖ്യ എതിരാളിയായ തയ്‍വാൻ സെമികൺടക്ടർ മാനുഫാക്ചറിങ്ങിനെ (ടിഎസ്എംസി) പിന്തള്ളിയാണു നിർണായകമായ കരാർ സാംസങ് നേടിയെടുത്തത്. 

 

5ജി സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ ക്വാൽകോം-സാംസങ് സഹകരണം വലിയ പങ്കു വഹിക്കും. ക്വാൽകോമിന്റെ എക്സ്60 ചിപ്പുകളാണു സാംസങ് നിർമിക്കുക. 5 നാനോമീറ്റർ ചിപ്പുകളാകും സാംസങ് നിർമിക്കുക. 

 

അതേ സമയം, ടിഎസ്എംസിയും ക്വാൽകോമിനു വേണ്ടി 5 നാനോമീറ്റർ ചിപ്പുകൾ നിർമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com