ADVERTISEMENT

പബ്ജി, ഫോട്നൈറ്റ്, അപെക്സ് ലെജൻഡ്സ് എന്നിവയാണ് നിലവിൽ പ്രചാരത്തിലുള്ള ബാറ്റിൽ റോയൽ ഗെയിമുകൾ. തൊണ്ണൂറുകളിലിറങ്ങിയ ജാപ്പനീസ് സിനിമയായ ബാറ്റിൽ റോയലിലെ പ്രമേയം അടിസ്ഥാനമാക്കിയുള്ള ഗെയിം ആയതിനാലാണ് ഇവയെ ബാറ്റിൽ റോയൽ ഗെയിമുകൾ എന്നു വിളിക്കുന്നത്. 

 

100 പോരാളികൾ പരസ്പരം കൊന്നൊടുക്കുകയും ഒടുവിൽ ജീവനോടെ ശേഷിക്കുന്നയാൾ വിജയി ആവുകയും ചെയ്യുന്നതാണ് ബാറ്റിൽ റോയലിന്റെ പ്രമേയം. ഹോളിവുഡ് സിനിമയായ ഹംഗർ ഗെയിംസിലും പ്രമേയം ഇതു തന്നെ. വിവിധ ഗെയിമുകൾ ഈ പ്രമേയത്തെ തങ്ങളുടേതായ ശൈലിയിൽ മികവുറ്റതാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അൺറിയൽ എൻജിൻ എന്ന നൂതനമായ ഗെയിം എൻജിനിൽ പ്രവർത്തിക്കുന്ന ഫോട്നൈറ്റും പബ്ജിയുമാണു ലോകത്ത് ഏറ്റവും പ്രചാരമുള്ള ബാറ്റിൽ റോയൽ ഗെയിമുകൾ.

 

പ്രമുഖ ഷൂട്ടർ ഗെയിമായ കോൾ ഓഫ് ഡ്യൂട്ടിയും ബാറ്റിൽ റോയൽ ശൈലിയിലേക്കു മാറുന്നതോടെ ഈ രംഗത്ത് കടുത്ത മത്സരം ഉടലെടുക്കും. കോൾ ഓഫ് ഡ്യൂട്ടിയുടെ ബാറ്റിൽ റോയൽ പതിപ്പ് മാർച്ചിൽ പുറത്തിറങ്ങും. കോൾ ഓഫ് ഡ്യൂട്ടി മോഡേൺ വാർഫെയർ ഗെയിമിന്റെ പുതിയ അപ്ഡേറ്റിലാവും ബാറ്റിൽ റോയൽ പതിപ്പ് എത്തുക. സിഒഡിയിലെ 200 കളിക്കാരുൾപ്പെടുന്ന പുതിയ ‘വാർസോൺ’ അപെക്സ് ലെജൻഡ്സ് ഗെയിമിനോടാവും കൂടുതൽ സാദൃശ്യം പുലർത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com