ADVERTISEMENT

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ കുറിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പബ്ജി മൊബൈൽ പ്രോ ലീഗിനെ ഒരു ഓൺലൈൻ മത്സരമാക്കി മാറ്റുമെന്ന് ടെൻസെന്റും പബ്ജി കോർപ്പറേഷനും ബുധനാഴ്ച പ്രഖ്യാപിച്ചു. ഞങ്ങളുടെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രഥമ പരിഗണന. അതിനാൽ, കൊറോണ വൈറസ് (COVID-19) മായി ബന്ധപ്പെട്ട്, മുൻകൂട്ടിക്കാണാൻ കഴിയാത്ത സാഹചര്യങ്ങളാൽ ബ്ജി മൊബൈൽ പ്രോ ലീഗ് സൗത്ത് ഏഷ്യ 2020 ഓൺ‌ലൈൻ ഇവന്റിലേക്ക് മാറ്റാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

 

ആരാധകരോ പ്രേക്ഷക സാന്നിധ്യമോ ഇല്ലാതെ മാർച്ച് 19 മുതൽ ഇവന്റ് ആരംഭിക്കും. അതേസമയം, ഞങ്ങളുടെ തത്സമയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ, ഫെയ്സ്ബുക്കിന്റെയും യുട്യൂബിന്റെയും PUBGM ഇന്ത്യ ചാനലുകൾ വഴി ഗെയിം ആസ്വദിക്കാൻ കഴിയും.

 

പബ്ജി മൊബൈൽ ആസ്വദിക്കാൻ ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും കമ്പനി വ്യക്തമാക്കി. ടെക് ലോകത്തെ നിരവധി ഇവന്റുകൾ നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. ഐ / ഒ 2020 റദ്ദാക്കുമെന്ന് ഗൂഗിളും ഫെയ്സ്ബുക്കിന്റെ എഫ് 8, മൈക്രോസോഫ്റ്റിന്റെ എംവിപി സമ്മിറ്റ് എന്നിവ റദ്ദാക്കുമെന്ന് ബന്ധപ്പെട്ട കമ്പനി മേധാവികളും അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com