ADVERTISEMENT

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ്‌ ഉപഭോഗം വര്‍ധിക്കുമെന്നും ഇത് പരിഹരിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുകളുമായി ചര്‍ച്ച ചെയ്തു ബാന്‍ഡ് വിഡ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കമ്പനികൾ ഉറപ്പ് നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞിരുന്നു.

 

ഇന്റർനെറ്റ് 40 ശതമാനം ഉയർത്താമെന്ന് വിവിധ ടെലികോം കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഐടി സെക്രട്ടറി വിളിച്ച് ചേര്‍ത്ത റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ടെലി സര്‍വ്വീസസ്, സെന്‍ട്രല്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ എന്നിവരുടെ യോഗത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങളുടെ ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാം എന്ന് ഈ ടെലികോം കമ്പനികള്‍ ഉറപ്പ് നല്‍കുകയായിരുന്നു.

 

ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്പനികളില്‍ നിന്നു വിവരം ശേഖരിക്കും. ഈ പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം കളിക്കുന്നവര്‍ മനസ്സിലാക്കണം, ഇങ്ങനെയൊക്കെയാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com