ADVERTISEMENT

വിയറ്റ്‍നാമിലെ ഫാക്ടറിയിലേക്കു സാംസങ് അയച്ച സ്മാർഫോൺ ഡിസ്പ്ലേ എൻജിനീയർമാർക്കു കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ അടുത്ത വർഷം വിവിധ കമ്പനികൾ വിപണിയിലിറക്കാനിരിക്കുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ വൈകുമെന്ന് ആശങ്ക. 

 

ആപ്പിൾ ഐഫോൺ, വാവെയ് എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ പ്രീമിയം ഫോണുകൾക്കുള്ള ഡിസ്പ്ലേ നിർമാതാക്കളായ സാംസങ് എല്ലാ വർഷവും ഈ സമയത്താണു ഡിസ്പ്ലേ എൻജിനീയർമാരെ വിയറ്റ്നാമിലെ ഫാക്ടറിയിലേക്ക് അയയ്ക്കുന്നത്. എന്നാൽ, കൊറോണ വൈറസ് വ്യാപന ഭീതി മൂലം കൊറിയയിൽ നിന്നെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ ഇവർ ജോലിയിൽ പ്രവേശിക്കുന്നത് വൈകും. ഇതു ‍ഡിസ്പ്ലേ നിർമാണത്തെയും ബാധിക്കുമെന്നാണ് ആശങ്ക. 

 

സാംസങ് ഡിസ്പ്ലേയിലെ 700 എൻജിനീയർമാർക്കാണു വിയറ്റ്നാം ക്വാറന്റീൻ വിധിച്ചിരിക്കുന്നത്. എന്നാൽ, ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ള ഫോണുകളുടെ അടുത്ത പതിപ്പിനുള്ള ഡിസ്പ്ലേ നിർമാണത്തിനെത്തിയ ഇവരെ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് സാംസങ് വിയറ്റ്നാമിനോട് അഭ്യർഥിച്ചിരിക്കുകയാണ്. അതേ സമയം, ആപ്പിൾ എൻജിനീയർമാർക്കു ചൈനയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള കമ്പനിയുടെ വിലക്കും ഐഫോൺ 12ന്റെ വരവ് വൈകിക്കും എന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com