sections
MORE

55 പുതിയ ഇമോജികളും 5875 മറ്റു ക്യാരക്ടറുകളുമായി യുണികോഡ് 13 എത്തി

unicode-13-emoji
SHARE

55 പുതിയ ഇമോജികളും 5875 മറ്റു ക്യാരക്ടറുകളുമായി യൂണികോഡിന്റെ പുതിയ പതിപ്പായ വേർഷൻ 13 യൂണികോഡ് കൺസോർഷ്യം പുറത്തിറക്കി. കഴിഞ്ഞ മാസം അനുമതി ലഭിച്ച 117 പുതിയ ഇമോജികളും ഈ വർഷം തന്നെ ഫോണുകളിൽ ഉപയോഗിക്കാൻ ലഭ്യമാകുന്നതിനു യൂണികോഡ് 13ലെ പുതുമകൾ സഹായകമാകും. 

കണ്ണീരും പുഞ്ചിരിയും, ആലിംഗനം തുടങ്ങിയവ അടങ്ങിയതാണ് പുതിയ ഇമോജികൾ. 55 പുതിയ ഇമോജികൾക്കു പുറമേ നിലവിലുള്ള ഇമോജി കോഡുകൾ സങ്കലനം ചെയ്തുണ്ടാക്കിയ പുതിയ ഇമോജികളും ഉൾപ്പെടുത്തിയാണ് 117 പുതിയ ഇമോജികൾ എത്തുന്നത്. 

മിലിട്ടറി ഹെൽമറ്റ്, വള്ളിച്ചെരുപ്പ്, സൂചിയും നൂലും, റോളർ സ്കേറ്റ്, സ്ക്രൂഡ്രൈവർ, നാണയം, കണ്ണാടി, എലിക്കെണി, ബക്കറ്റ്, ടൂത്ത്ബ്രഷ്, പ്ലക്കാർഡ്, ട്രാൻസ്ജെൻഡർ സിംബൽ, ട്രാൻസ്ജെൻഡർ ഫ്ലാഗ് തുടങ്ങിയയും പുതിയ ഇമോജികളുടെ ഭാഗമാണ്. പുതിയ 117 ഇമോജികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തുന്ന വിഡിയോ കാണാൻ ക്യുആർ സ്കോഡ് സ്കാൻ ചെയ്യുക.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA