ADVERTISEMENT

കൊറോണവൈറസ് പ്രതിസന്ധിയെ മറികടക്കാൻ ലക്ഷ്യമിട്ട് റിലയൻസ് ജിയോ നിരവധി ഓഫറുകളും പ്ലാനുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അധിക സേവന നിരക്കുകളൊന്നുമില്ലാതെ 10 എംബിപിഎസ് വേഗത്തിൽ ജിയോ ഫൈബർ 100 ജിബി ഡേറ്റ ഫ്രീയായി നൽകുമെന്നതാണ് പ്രധാന ഓഫറുകളിലൊന്ന്. ജിയോ ഫൈബർ ലഭ്യമായ സ്ഥലങ്ങളിലുള്ള സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

 

ജിയോ ഫൈബർ ഓഫർ സാങ്കേതികമായി സൗജന്യമാണ്. കാരണം ഉപയോക്താക്കളിൽ നിന്ന് 1,500 രൂപ ഈടാക്കുമെങ്കിലും അത് സെക്യൂരിറ്റി നിക്ഷേപമായി കണക്കാക്കും. ജിയോ ഫൈബറിനായി 1,000 രൂപയുടെ ഇൻസ്റ്റാളേഷൻ ചാർജ് ഈ ഓഫറിൽ ബാധകമല്ല. ഇതിനുപുറമെ, ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 10 എംബിപിഎസ് വേഗത്തിൽ 100 ജിബിബി ഡേറ്റ ലഭിക്കും. 100 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാലും എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് തുടരാനാകും.

 

താത്പര്യമുള്ള ഉപയോക്താക്കൾക്ക് 699 രൂപ മുതൽ (ജിയോ ഫൈബർ ബ്രോൻസ് പ്ലാൻ ) തുടങ്ങുന്ന പ്ലാനുകളിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും. ആപ്ലിക്കേഷനുകൾ, വിഡിയോ കോളിങ്, ടിവി കോളിങ്, വിഡിയോ കോൺഫറൻസിങ്, ഗെയിമുകൾ എന്നിവയിലേക്കുള്ള ആക്സസ് ഈ ജിയോ ഫൈബർ ഓഫറിലും ലഭ്യമാണ്.

 

നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ജിയോ ഫൈബർ ഓഫർ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫൈബർ കണക്ഷൻ ആയതിനാൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് ലഭിക്കുക.

 

നിലവിലുള്ള ജിയോ ഫൈബർ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കമ്പനി നിലവിലുള്ള എല്ലാ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെയും ഡേറ്റ ഇരട്ടിയാക്കി. മൊബൈൽ ഉപയോക്താക്കൾക്കായി ജിയോ അതിന്റെ 4 ജി ഡേറ്റ വൗച്ചറുകളിൽ ആനുകൂല്യങ്ങൾ ഇരട്ടിയാക്കി. ജിയോ 4 ജി ഡേറ്റ വൗച്ചറുകൾ ഇപ്പോൾ ഇരട്ടി ഡേറ്റയും കൂടുതൽ ജിയോ ഇതര നെറ്റ്‌വർക്ക് കോളിങ് മിനിറ്റുകളും വാഗ്ദാനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com