ADVERTISEMENT

കൊറോണവൈറസ് ഭീഷണിയെത്തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗൺ ജനങ്ങളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരാക്കി. നിലവിലെ സാഹചര്യങ്ങളെ മറികടക്കാൻ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ചില ഓഫറുകൾ വീട്ടിലിരിക്കുന്നവരെ സഹായിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ 4ജി പാക്കിൽ ഡേറ്റയും ജിയോ ഇതര കോളിങ് മിനിറ്റുകളും ഇരട്ടിയാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഉപയോക്താക്കൾക്കായി ജോയോ ഹോം വർക്ക് പ്ലാനിൽ പ്രത്യേക പ്ലാൻ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടെലികോം ടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നൽകുന്നുണ്ടെന്നാണ്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോൾ ഇന്റർനെറ്റ് വേഗം 64Kbps ആയി കുറയും. എന്നാൽ, ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് വോയ്സ് കോൾ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

 

2020 ഏപ്രിൽ 1 വരെ ഈ ഓഫർ ലഭ്യമാകും. അതായത് ഉപയോക്താക്കൾക്ക് നാലു ദിവസത്തേക്ക് അധിക ചെലവില്ലാതെ 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാൻ‌ സ്വപ്രേരിതമായി അപ്‌ഡേറ്റ് ചെയ്യും. എന്നാൽ, ഉപയോക്താക്കൾക്ക് ഈ പ്ലാൻ‌ ആക്‌സസ് ചെയ്യാൻ‌ കഴിയുന്നില്ലെങ്കിൽ‌, പ്ലാൻ‌ ലഭ്യമാണോയെന്ന് പരിശോധിക്കുന്നതിന് മൈ ജിയോ ആപ്പ് സന്ദർശിച്ചാൽ മതി.

 

ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള എടിഎമ്മുകളിൽ നിന്ന് മൊബൈൽ റീചാർജ് ചെയ്യാൻ സഹായിക്കുന്ന പ്രത്യേക പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌ബി‌ഐ, ആക്സിസ് ബാങ്ക്, എച്ച്ഡി‌എഫ്‌സി ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ഐ‌ഡി‌ബി‌ഐ ബാങ്ക്, സിറ്റി ബാങ്ക്, ഡി‌സി‌ബി ബാങ്ക്, എ‌യു‌എഫ് ബാങ്ക്, സ്റ്റാൻ‌ഡേർഡ് ചാർട്ടേഡ് ബാങ്ക് എ‌ടി‌എമ്മുകളിൽ ഈ ഫീച്ചർ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com