ADVERTISEMENT

കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് ഭാരതി എന്റര്‍പ്രൈസസും ഉപ കമ്പനികളായ ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രാടെലും ചേര്‍ന്ന് 100 കോടി രൂപ സംഭാവന നല്‍കുന്നു. തുകയുടെ നിര്‍ണായക പങ്ക് അടിയന്തരമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ബാക്കി തുക മാസ്‌ക്ക്, വ്യക്തിഗത സുരക്ഷാ വസ്ത്ര കിറ്റ്, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആവശ്യ സേവന വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ട മറ്റ് നിര്‍ണായക ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഉപയോഗിക്കും. 

 

10 ലക്ഷത്തിലധികം എന്‍-95 മാസ്‌ക്കുകള്‍ വാങ്ങിയിട്ടുണ്ട്. അടിയന്തരമായി ഇവ ലഭ്യമാക്കും. ഭാരതി എന്റര്‍പ്രൈസസിന്റെ 100 കോടി രൂപ കൂടാതെ ഭാരതിയിലെ ജീവനക്കാരും സംഭാവന നല്‍കുന്നുണ്ട്. ജീവനക്കാരില്‍ നിന്നും ശേഖരിക്കുന്ന തുകയും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യും.

 

ആളുകള്‍ പുറത്തിറങ്ങാതെ സുരക്ഷിതരായി അവരവരുടെ വീടുകളില്‍ പ്രിയപ്പെട്ടവരോടൊപ്പം കണക്റ്റഡ് ആയി ഇരിക്കാനും വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയും എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് ടീം 24 മണിക്കൂറും സജ്ജരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com